Saturday December 03, 2016
Latest Updates

എല്ലാ വൈകുന്നേരവും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന വിശ്വാസിയല്ല താനെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി

എല്ലാ വൈകുന്നേരവും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന വിശ്വാസിയല്ല താനെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി

ഡബ്ലിന്‍: എല്ലാ വൈകുന്നേരവും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന വിശ്വാസിയല്ല താനെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. ആര്‍ടിഇക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് പ്രധാനമന്ത്രി തന്റെ വിശ്വാസം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. അയര്‍ലണ്ട് കത്തോലിക്ക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം എന്ന നിലയില്‍ ഭരണവും തന്റെ മതവിശ്വാസവും കൂട്ടിയിണക്കിക്കൊണ്ട് പോകാന്‍ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ടെന്നും എന്‍ഡ കെന്നി വെളിപ്പെടുത്തി.

സഭാധികാരികളുടെ ചില നിലപാടുകളോട് എതിര്‍പ്പുണ്ടെങ്കിലും സഭാ സമൂഹത്തിലെ അംഗമെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ താനെപ്പോഴും ശ്രമിക്കുമെന്നും കെന്നി പറഞ്ഞു, 

തന്റെ മൂന്ന് സഹോദരങ്ങളുടെ മരണം, 2011 ല്‍ സഭയ്‌ക്കെതിരെ നടത്തിയ പ്രസംഗം, ഗര്‍ഭഛിദ്രം സംബന്ധിച്ച തന്റെ നിലപാട് തുടങ്ങിയ വിഷയങ്ങളിലും എന്‍ഡ കെന്നി മനസ് തുറന്നു. കത്തോലിക്ക പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത്തിനെതിരെ 2011 ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചായിരുന്നു ഒരു പ്രധാന ചോദ്യം. ഇത്തരം സംഭവങ്ങളില്‍ സഭ നിലപാടിനെ വിമര്‍ശിക്കുന്നതിലൂടെ സഭയില്‍ തിരുത്തലിന് കാരണമാകുമെന്ന് എന്‍ഡ കെന്നി പറഞ്ഞു. താന്‍ ജനിക്കുന്നതിന് മുമ്പ് ഇഹലോകവാസം വെടിഞ്ഞ സഹോദരങ്ങളെയും അദ്ദേഹം അഭിമുഖത്തില്‍ ഓര്‍ത്തു. 

ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന അവസരങ്ങളില്‍ അബോര്‍ഷന്‍ അനുവദിക്കുന്നതിനുള്ള പ്രൊട്ടക്ഷന്‍ ഓഫ് ലൈഫ് ഡ്യൂറിംഗ് പ്രെഗ്‌നന്‍സി നിയമത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ടിഡിമാര്‍ക്ക് വിപ്പ് നല്‍കിയ തീരുമാനത്തെയും പ്രധാനമന്ത്രി ന്യായീകരിച്ചു. അബോര്‍ഷന്‍ നിയമത്തിലെ വ്യക്തതയില്ലായ്മ മൂലം നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു.

Scroll To Top