Monday December 05, 2016
Latest Updates

എല്ലാ വര്‍ഷവും രണ്ട് പുതിയ മോഡലുകള്‍ വിപണിയില്‍ ഇറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

എല്ലാ വര്‍ഷവും രണ്ട് പുതിയ മോഡലുകള്‍ വിപണിയില്‍ ഇറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്

എല്ലാ വര്‍ഷവും രണ്ട് പുതിയ മോഡലുകള്‍ വിപണിയില്‍ ഇറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ പുതിയ വിപണന നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഈ വര്‍ഷം മുതല്‍ ടാറ്റ രണ്ട് മോഡലുകളാകും വിപണിയില്‍ ഇറക്കുക. ടാറ്റ സെസ്റ്റ്, ബോള്‍ട്ട് എന്നീ മോഡലുകളാണ് ഈ വര്‍ഷം വിപണിയില്‍ എത്തുന്നത്. അടുത്ത വര്‍ഷവും സമാനമായി രണ്ട് മോഡലുകള്‍ വിപണിയില്‍ ഇറങ്ങും. ടാറ്റ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് രഞ്ജിത്ത് യാദവ് അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ഏതാനും മാസങ്ങളായി ടാറ്റയുടെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വിപണിയിലെ ആധിപത്യം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. സെസ്റ്റിനും ബോള്‍ട്ടിനും പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഉണ്ടാകും. സ്‌പോര്‍ട്, എക്കണോമി, സിറ്റി ഡ്രൈവ് എന്നീ ഡ്രൈവിംഗ് മോഡുകളും ഈ മോഡലുകളുടെ പ്രത്യേകതയാണ്.

പെട്രോള്‍ പതിപ്പിന് 4.64 ലക്ഷം മുതല്‍ 5.99 ലക്ഷം വരെയും, ഡീസല്‍ പതിപ്പിന് 5.64 ലക്ഷം മുതല്‍ 6.99 ലക്ഷം രൂപയുമാണ് ദള്ഹിയിലെ എക്‌സ് ഷോറൂം വില.

Scroll To Top