Friday December 09, 2016
Latest Updates

എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി; മോഡി സര്‍ക്കാര്‍ നയം പ്രഖ്യാപിച്ചു

എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി; മോഡി സര്‍ക്കാര്‍ നയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ നയം പ്രഖ്യാപിച്ചു. സര്‍ക്കാരിന് വേണ്ടി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. എല്ലാവര്‍ക്കും വൈദ്യുതി എല്ലാവര്‍ക്കും വീട് എന്നതാണ് മോഡി സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം.സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ എല്ലാവര്‍ക്കും വീട് എന്ന വാഗ്ദാനം പാലിക്കും. 2022 ഓടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും. രാജ്യത്തെ ജല ക്ഷാമം പരിഹരിക്കാന്‍ നദീസംയോജന പദ്ധതി നടപ്പിലാക്കുമെന്നും നരേന്ദ്ര മോഡി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.

എല്ലാ സംസ്ഥാനങ്ങളിലും  ഐ.ഐ.ടി, ഐ.ഐ.എം എന്നിവ സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. എയിംസ് മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളിലും ആസ്പത്രികള്‍ സ്ഥാപിക്കുമെന്നും നയപ്രഖ്യാപനം വാഗ്ദാനം ചെയ്യുന്നു. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം അനുവദിക്കും, ദേശീയ ആരോഗ്യനയം നടപ്പിലാക്കും. സ്വച്ച് ഭാരത് മിഷന്‍ എന്ന പേരില്‍ രാജ്യത്ത് എല്ലാ കുടുംബങ്ങള്‍ക്കും ശൈച്യാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. പൊതുസ്ഥലങ്ങളില്‍ വൈ ഫൈ സംവിധാനം കൊണ്ടുവരും.

വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരികെ കൊണ്ടുവരും തുടങ്ങിയവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം. അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ്. പുതിയ തുറമുഖങ്ങള്‍ തുടങ്ങും. അതിവേഗ റെയില്‍ ഇടനാഴി നിര്‍മ്മിക്കും. ഇന്ത്യന്‍ ഭാഷകളില്‍ ഇന്റര്‍നെറ്റിലും ലഭ്യമാക്കും എന്നിവയും മോഡി സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളാണ്.

Scroll To Top