Tuesday December 06, 2016
Latest Updates

‘എല്ലാവര്‍ക്കും ഭൂമി’ പദ്ധതി: സര്‍ക്കാറിന് പിന്തുണയുമായി സിനിമാ ലോകം,വിദേശത്തും സംഗീതനിശ

‘എല്ലാവര്‍ക്കും ഭൂമി’ പദ്ധതി: സര്‍ക്കാറിന് പിന്തുണയുമായി സിനിമാ ലോകം,വിദേശത്തും സംഗീതനിശ

തിരുവനന്തപുരം: എല്ലാവര്‍ക്കും ഭൂമി എന്ന ആശയവുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന സീറോ ലാന്റ് പദ്ധതിക്ക് പിന്തുണയുമായി മലയാള സിനിമാ സംഗീത ലോകം. സിനിമാ സംഗീത രംഗത്തെ പ്രമുഖരായ എം ജയചന്ദ്രന്‍, ദീപക് ദേവ്,ഗോപീസുന്ദര്‍, ബിജി പാല്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പിന്തുണയറിയിച്ചത്.
അടുത്ത മാസം തങ്ങള്‍ കൊച്ചിയില്‍ നടത്താനുദ്ദേശിക്കുന്ന സംഗീത നിശയുടെ മുഴുവന്‍ വരുമാനവും പദ്ധതിക്കായി നല്‍കുമെന്ന് മുഖ്യമന്ത്രിയെയും മന്ത്രി അടൂര് പ്രകാശിനെയും അവര്‍ അറിയിച്ചു.
3 ലക്ഷം ഭൂരഹിതരും 5 ലക്ഷം ഭവനരഹിതരുമുള്ള കേരളത്തെ ഈ ദുരിതാവസ്ഥയില്‍ നിന്ന് രക്ഷിക്കുക ശ്രമകരമായ ജോലിയാണെന്നു അതിന് പിന്തുണ നല്‍കിയ സാംസ്‌കാരിക ലോകത്തെ മുക്തകണ്ഡം പ്രശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വേണ്ടി വന്നാല്‍ അധികം ഭൂമിയുള്ളവരില്‍ന്ന്ഭൂമി പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ സിദ്ധീഖാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. എം. ജയചന്ദ്രന്‍, ബിജിപാല്‍, ദീപക് ദേവ്, ഗോപി സുന്ദര്‍ എന്നീ സംഗീതജ്ഞരുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയാണു മുഖ്യമായും അരങ്ങേറുക. വിദേശത്തും പരിപാടി നടത്താ ന്‍ സിനിമാലോകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിദേശപരിപാടികളുടെ തിയതി പിന്നീടു പ്രഖ്യാപിക്കും. പരിപാടിയില്‍ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് സിനിമാ മേഖലയിലുള്‍പ്പെടെയുള്ള കലാരംഗത്തുള്ളവര്‍ക്കു മൂന്നു സെന്റ് ഭൂമി വീതം വാങ്ങി നല്കുന്നതിന് മുന്‍ഗണന നല്കും.

Scroll To Top