Wednesday December 07, 2016
Latest Updates

എല്ലാം പഴയപോലെ തന്നെ, ജയില്‍ കടന്ന് സരിത വരുന്നു. പാപമോചിതയായി

എല്ലാം പഴയപോലെ തന്നെ, ജയില്‍ കടന്ന് സരിത വരുന്നു. പാപമോചിതയായി

ഏറണാകുളം:. സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ക്ക്അവസാനമായി ശേഷിച്ച രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏറണാകുളം പോലീസ് ചാര്‍ജ് ചെയ്തി കേസായിരുന്നു ഇവ.
28 കേസുകള്‍ സോളാര്‍ സംബന്ധമായി ചുമത്തപ്പെട്ട സരിത ഇതോടെ എല്ലാ കേസുകളില്‍ നിന്നും ജാമ്യം നേടി. അതേ സമയം 6 കോടിയുടെ തട്ടിപ്പാണ് സരിത നടത്തിയതെന്ന കണക്കുമായി പോലീസ് രംഗത്തെത്തി. കേസ് ഒത്തു തീര്‍പ്പാക്കാനുള്ള പണം എവിടുന്നാണ് സരിതക്ക് ലഭിക്കുന്നതെന്ന് കോടതി ദിവസങ്ങള്‍ക്ക് മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൂട്ടുകാരും കുടുംബവുമാണ് സാമ്പത്തിക സഹായങ്ങള്‍ നല്കുന്നതെന്ന് പോലീസ് വെളിപ്പെടുത്തി.
ഇതോടെ എല്ലാ തട്ടിപ്പു കേസുകളുടെയും കേരളീയ സ്വഭാവം പോലെയായി സോളാര്‍ വിവാദത്തിന്റെ അന്ത്യവും.

Scroll To Top