Saturday December 10, 2016
Latest Updates

എലീസിന്റെ 20ാം വാര്‍ഷികം ആഘോഷിക്കാന്‍ സ്‌പെഷ്യല്‍ എഡീഷന്‍ കാറുമായി ലോട്ടസ്

എലീസിന്റെ 20ാം വാര്‍ഷികം ആഘോഷിക്കാന്‍ സ്‌പെഷ്യല്‍ എഡീഷന്‍ കാറുമായി ലോട്ടസ്

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ലോട്ടസ് അവരുടെ പഴയ മോഡല്‍ കാറായ എലീസിന്റെ 20ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി സ്‌പെഷ്യല്‍ എഡീഷന്‍ കാര്‍ പുറത്തിറക്കി. എലീസ് എസ് ക്ലബ് റേസര്‍ വിഭാഗത്തിലുള്ള കാറിന്റെ പ്രത്യേക പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

1995 സെപ്തംബറില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന മോട്ടോര്‍ ഷോയിലാണ് എലീസ് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ലോട്ടസ് പുറത്തിറക്കിയ ഏറ്റവും ജനകീയ വാഹനമായി എലീസ് വളര്‍ന്നു. ക്വിക്ക് ആക്‌സിലറേഷനും മികച്ച ഹാന്‍ഡ്‌ലിംഗ് അനുഭവത്തിനുമായി കനംകുറിച്ച നിര്‍മ്മാണ രീതിയായിരുന്നു എലീസിന് ആദ്യം. ഇത് നിലനിര്‍ത്തുന്നതിനായി ഇപ്പോള്‍ ഇറങ്ങുന്ന മോഡലുകളില്‍ പോലും അലൂമിനിയം ബോഡിയാണ് ലോട്ടസ് ഉപയോഗിക്കുന്നത്.

4.6 സെക്കന്‍ഡില്‍ 0-100 വേഗതയില്‍ കുതിച്ചു കയറുന്നതാണ് എലീസിന്റെ സ്‌പെഷ്യല്‍ എഡീഷന്‍ വാഹനം. 237 കിലോ മീറ്റര്‍ സ്പീഡില്‍ വരെ വാഹനം സഞ്ചരിക്കും. കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നീല, പച്ച, മഞ്ഞ, സില്‍വര്‍ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 39,900 യൂറോയാണ് വാഹനത്തിന്റെ വില.

Scroll To Top