Friday December 09, 2016
Latest Updates

എറണാകുളത്ത് ആം ആദ്മി പാര്‍ട്ടിയുടെ വോട്ടുകള്‍ വോട്ടിംഗ് മെഷ്യനില്‍ രേഖപ്പെടുത്തിയില്ലെന്ന് പരാതി

എറണാകുളത്ത് ആം ആദ്മി പാര്‍ട്ടിയുടെ വോട്ടുകള്‍ വോട്ടിംഗ് മെഷ്യനില്‍ രേഖപ്പെടുത്തിയില്ലെന്ന് പരാതി

എറണാകുളം: മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയ്ക്കുള്ള വോട്ടുകള്‍രേഖപ്പെടുത്ത്തിയില്ലെന്നു പരാതി ഉയര്‍ന്നു. ഉച്ചക്ക് 11.30 ഓടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ആം ആദ്മി സ്ഥാനാര്‍ത്ഥി അനിത പ്രതാപിന്റെ ചിഹ്നത്തിനു നേരെ രേഖപ്പെടുത്തിയ വോട്ടുകള്‍ മെഷീനില്‍ രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. ആം ആദ്മി പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചതോടെ കുറച്ച് നേരം വോട്ടിംഗ് നിര്‍ത്തി വെച്ചു. കളമശ്ശേരി പോളിടെക്‌നിക്കിലെ നൂറ്റിപതിനെട്ടാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് മെഷീനിലാണ്തകരാറ് കണ്ടെത്തിയത്. ആം ആദ്മി പ്രവര്‍ത്തകര്‍ ബൂത്തില്‍ പ്രതിഷേധിച്ചതോടെ വോട്ടിംഗ് തടസപ്പെട്ടു. ഈ ബൂത്തില്‍ റീ പോളിംഗ് നടത്തണമെന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് പൊതുവെ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത് ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളും സ്ഥാനാര്‍ത്ഥികളും പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ ബൂത്തിലും കേന്ദ്ര മന്ത്രി എ കെ ആന്റണി
തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തി. മന്ത്രി കെഎം മാണി പാല സെന്റ് തോമസ് സ്‌കൂളില്‍ മകനും സ്ഥാനാര്‍ത്ഥിയുമായ ജോസ് കെ മാണിക്കൊപ്പം എത്തിയാണ്വോട്ട് ചെയ്തത്. യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.

Scroll To Top