Thursday December 08, 2016
Latest Updates

എറണാകുളം സീറ്റ് ‘പെയ്ഡ് സീറ്റെന്ന്’ ആരോപണം; ഫിലിപ്പോസ് തോമസിന്റെ വരവിലമ്പരന്ന് ഇടത് അണികളും

എറണാകുളം സീറ്റ് ‘പെയ്ഡ് സീറ്റെന്ന്’ ആരോപണം; ഫിലിപ്പോസ് തോമസിന്റെ വരവിലമ്പരന്ന് ഇടത് അണികളും

തിരുവനന്തപുരം: സ്വാധീനമില്ലാത്ത കേന്ദ്രങ്ങളിലെ സീറ്റ് കൊയ്യാനായി സിപിഎം സ്ഥാനാര്‍ത്ഥികളെ വാടകയ്ക്ക് എടുക്കുകയാണെന്ന് ആരോപണം. എറണാകുളത്ത് മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍െ്‌റ സെക്രട്ടറിയായിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസും പത്തനംതിട്ടയില്‍ മുന്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പീലിപ്പോസ് തോമസ് വന്നതും പൊന്നാനിയില്‍ മുന്‍ യുഡിഎഫ് നഗരസഭാംഗം അബ്ദു റഹിമാന്‍ വന്നതും ഇതിന്‍െ് ഭാഗമാണെന്നാണ് ആരോപണം.

ഇതില്‍ ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച സിപിഎം സ്ഥാനാത്ഥി മുഹമ്മദ് റിയാസിനെതിതേ എംപി വീരേന്ദ്രകുമാര്‍ ആരോപിച്ചത് പോലെ പെയ്ഡ് സീറ്റ് ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

കൊല്ലത്തെ ഒരു വ്യവസായ പ്രമുഖനുമായി ക്രിസ്റ്റി ഫെര്‍ണാണ്ടസിന് അടുത്ത ബന്ധമുണ്ട്. സിപിഎമ്മിന്റെ പ്രമുഖ നേതാവിന്റെ മകന്‍ ഈ ഹോട്ടല്‍ ഗ്രൂപ്പിലാണ് ജോലി ചെയ്യുന്നത്. കോവളം കൊട്ടാരം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ പങ്കാളിയായിട്ടുള്ള ഒരു വ്യവസായിയാണ് ഇയാള്‍. ഈ വ്യവസായിക്ക് സിപിഎം നേതാവുമായുള്ള ബന്ധം ഉപയോഗിച്ചാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് സീറ്റ് തരപ്പെടുത്തി എടുത്തതെന്നാണ് ആരോപണം. ഇയാളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നയാള്‍ ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന ആശയമാണ് പിന്നിലെന്നും കേള്‍ക്കുന്നു.

കഴിഞ്ഞ ദിവസം അവസാനിച്ച സെക്രട്ടറിയേറ്റ് യോഗമാണ് ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം എടുത്തത്. കെ വി തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നിരിക്കേ എറണാകുളത്ത് കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന് സിപിഎം കരുതുകയായിരുന്നു. എന്നാല്‍ സംസ്ഥാന സമിതിയില്‍ നിന്നും ഇതിന് എതിര്‍പ്പുണ്ടായേക്കുമെന്നും വാര്‍ത്തകളുണ്ട്.

അതുപോലെ തന്നെയാണ് പീലിപ്പോസ് തോമസിന്റെ കാര്യവും.കോണ്‍ഗ്രസിലെ ആന്റണി വിഭാഗത്തിലെ കരുത്താനായ നേതാവായിരുന്ന പീലിപ്പോസ് ഇടതുപാളയത്തില്‍ എത്തിയത് അമ്പരപ്പോടെയാണ് ഇടത് അനുഭാവികള്‍ പോലും നോക്കിക്കാണുന്നത്. എഐസിസി അംഗമായ ഫിലിപ്പോസ് തോമസ് ഇടതു പിന്തുണയോടെ മത്സരിക്കാന്‍ സമ്മതിച്ചത് കോണ്‍ഗ്രസുകാരെപ്പോലും ഞെട്ടിച്ചിട്ടുണ്ട്.

15 വര്‍ഷം കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാക്കമ്മറ്റി അദ്ധ്യക്ഷനായും ആസൂത്രണ ബോര്‍ഡ് അംഗമായും സേവനം അനുഷ്ടിച്ചിട്ടുള്ളയാളാണ് പീലിപ്പോസ്. കോട്ടയം മണ്ഡലത്തില്‍ എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കെറ്റ് അംഗം ഹരികുമാറിനെ ഇറക്കി മത്സരിപ്പിക്കാനാണ് നീക്കം. ഇതോടെ 15 സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിന്റെ തീരുമാനം കാക്കുന്നതിനാല്‍ ഇടുക്കി സീറ്റില്‍ മാത്രമാണ് ഇനി സിപിഎം സ്ഥാനാര്‍ത്ഥിയുടെ കാര്യം തീരുമാനം ആകാനുള്ളത്

Scroll To Top