Sunday December 11, 2016
Latest Updates

എറണാകുളംഅങ്കമാലി അതിരൂപത: മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി

എറണാകുളംഅങ്കമാലി അതിരൂപത: മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി

കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാനായി മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അഭിഷിക്തനായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഇന്നലെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലായിരുന്നു മെത്രാഭിഷേക ശുശ്രൂഷകള്‍.

angamaali bishopഉച്ചകഴിഞ്ഞു രണ്ടരയ്ക്കു നിയുക്ത മെത്രാനും മറ്റു മെത്രാന്മാരും വൈദികരുംതിരുവസ്ത്രങ്ങളണിഞ്ഞു മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ നിന്നു പ്രദക്ഷിണമായാണു ബസിലിക്കയില്‍ എത്തിയത്. അതിരൂപത സഹായമെത്രാന്‍ മാര്‍സെബാസ്റ്റിയന്‍ എടയന്ത്രത്ത്, തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹകാര്‍മികരായി.

തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചനസന്ദേശംനല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ മാര്‍പാപ്പയുടെ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ഇടപ്പള്ളി പള്ളിവികാരി സെബാസ്റ്റിയന്‍ വാഴപ്പിള്ളി ശുശ്രുഷകളില്‍ ആര്‍ച്ചുഡീക്കനായി.
മെത്രാഭിഷേകത്തെത്തുടര്‍ന്നു നിയുക്ത മെത്രാന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്നു അനുമോദന സമ്മേളനവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ. ബാബു, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുള്‍പ്പടെ സഭയുടെയും സമൂഹത്തിന്റെയും വ്യത്യസ്ത മേഖലകളില്‍ നിന്നു നൂറുകണക്കിനു പ്രമുഖര്‍മാര്‍ പുത്തന്‍വീട്ടിലിനു പ്രാര്‍ഥനാശംസകള്‍ നേരാനെത്തി.

ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ മാത്യു മൂലക്കാട്ട്, ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ ജെയിംസ് പഴയാറ്റില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ ജോസ് പൊരുന്നേടം, ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ പോളികണ്ണൂക്കാടന്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് പണ്ടാരശേരി, ഡോ. ജോസഫ്കരിയില്‍, മാര്‍ സെബാസ്റ്റിയന്‍ തെക്കത്തേച്ചേരില്‍, സീറോ മലബാര്‍ സഭ കൂരിയ ചാന്‍സിലര്‍ ഡോ. ആന്റണി കൊള്ളന്നൂര്‍ എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ. കെ. ബാബു, കെ.പി ധനപാലന്‍ എം.പി, എം.എല്‍.എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ പുതിയ മെത്രാനു ആശംസകള്‍ നേരാനെത്തി. മെത്രാഭിഷേകത്തിനു ശേഷം ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Scroll To Top