Saturday December 10, 2016
Latest Updates

എയ്ഡ്‌സ് രോഗബാധ സ്വയം അറിയാം

എയ്ഡ്‌സ് രോഗബാധ സ്വയം അറിയാം

എച്ച്‌ഐവി അണുബാധ ഇനി സ്വയം അറിയാം. എയ്ഡ്‌സ് രോഗ നിര്‍ണയത്തിനുള്ള
പരിശോധനാ കിറ്റ് ബ്രിട്ടണില്‍ വിപണിയിലെത്തി. ബയോഷ്ടവര്‍ എന്നാണ്
കിറ്റിന്റെ പേര്. 15 മിനിറ്റുകൊണ്ട് അണുബാധ കണ്ടെത്താന്‍ കഴിയുമെന്നതാണ്
ഇതിന്റെ പ്രത്യേകത.

ബ്രിട്ടണില്‍ നിയമപരമായി അംഗീകരിക്കപ്പെട്ട ആദ്യ പരിശോധനാ കിറ്റാണിത്.
നേരത്തെ അമെരിക്കയില്‍ ഇത്തരമൊരു കിറ്റ് വിപണിയിലെത്തിച്ചിരുന്നു.

എച്ച്‌ഐവി രോഗബാധ നേരത്തെ കണ്ടെത്താനാകുമെന്നത് രോഗപ്പകര്‍ച്ച തടയും.
അണുബാധയുണ്ടായി മൂന്നു മാസത്തിനുശേഷമുള്ള പരിശോധനാ ഫലമാണ് ഈ കിറ്റ്
ഉപയോഗിച്ചു നടത്താന്‍ കഴിയുന്നത്.

Scroll To Top