Sunday December 04, 2016
Latest Updates

എയിംസിനായി നാല് നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

എയിംസിനായി നാല് നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: എയിംസിനായി സംസ്ഥാനം നടപടികള്‍ സജീവമാക്കി. നേരത്തെ വാഗ്ദാനം ചെയ്ത എയിംസ് ബജറ്റില്‍ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിനു എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രകാരമാണ് കേരളം എയിംസിനായുള്ള നീക്കം സജീവമാക്കിയത്. എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആകെ നാല് നിര്‍ദ്ദേശങ്ങളാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുക.

തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിന് കൈമാറുക. ഇതില്‍ തലസ്ഥാനത്ത് എയിംസ് സ്ഥാപിക്കാമെന്ന നിര്‍ദ്ദേശത്തിനാകും പ്രഥമ പരിഗണന ലഭിക്കുക. ന്യൂഡല്‍ഹിയിലുള്ള ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ തിരിച്ച് വന്നാലുടന്‍ സംസ്ഥാന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും. തിരുവനന്തപുരത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ തോന്നക്കലില്‍ എയിംസ് സ്ഥാപിക്കാന്‍ സാധ്യതയുണ്ട്.

നെട്ടുകാല്‍ത്തേരിയിലും എയിമ്‌സിനു അനുയോജ്യമായ സ്ഥലം കണ്ടെത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇവിടെ നിന്ന് 200 ഏക്കര്‍ സ്ഥലം കണ്ടെത്താന്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭരണ തലസ്ഥാനമായനാലും ആര്‍!. സി.സി, ശ്രീചിത്ര, രാജീവ് ഗാന്ധി ബയോടെക്‌നോളജി എന്നിവയുടെ സാന്നിധ്യവും തിരുവനന്തപുരത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Scroll To Top