Wednesday December 07, 2016
Latest Updates

എയര്‍ ലിംഗസ് ക്യാബിന്‍ ക്രൂ ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

എയര്‍ ലിംഗസ് ക്യാബിന്‍ ക്രൂ ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു

ഡബ്ലിന്‍: എയര്‍ ലിംഗസ് ക്യാബിന്‍ ക്രൂ ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക്
ആരംഭിച്ചു. എയര്‍ ലിംഗസിലെ നൂറുകണക്കിന് ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സമരത്തില്‍
പങ്കെടുക്കുന്നുണ്ട്. സമരം നൂറു കണക്കിന് യാത്രക്കാരെയും ബാധിച്ചു.
ജീവനക്കാരുടെ ജോലി സമയക്രമത്തിനെതിരെയാണ് പ്രതിഷേധം. ഡബ്ലിന്‍, കോര്‍ക്ക്,
ഷാനന്‍ എയര്‍പോര്‍ട്ടുകളിലേക്ക് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും പിക്കറ്റിംഗും
നടത്തി.

സമരത്തെ തുടര്‍ന്ന് നൂറു കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴി
തിരിച്ച് വിടുകയോ ചെയ്തു. ഇരുനൂറിലധികം ഫ്‌ലൈറ്റുകള്‍ റദ്ദാക്കി. സാധാരണ
വാരാന്ത്യ ദിവസങ്ങളില്‍ എയര്‍ ലിംഗസില്‍ 40,000 യാത്രക്കാര്‍
സഞ്ചരിക്കാറുള്ളതാണ്. പല സര്‍വീസുകളും റദ്ദാക്കിയത് മൂലം സാധാരണ വാരാന്ത്യ
ദിവസങ്ങളില്‍ യാത്ര ചെയ്യുന്ന അത്രയും യാത്രക്കാര്‍ക്ക് സമരം തിരിച്ചടിയായി.
എയര്‍ലൈന്‍ അധികൃതര്‍ക്ക് ഈ സമരം 10 മില്യന്‍ യൂറോയുടെ നഷ്ടം വരുത്തുമെന്നാണ്
റിപ്പോര്‍ട്ട്.

തര്‍ക്ക വിഷയത്തില്‍ എയര്‍ ലിംഗസ് ജീവനക്കാരുടെ സംഘടന പ്രതിനിധികളും എയര്‍ലൈന്‍ അധികൃതരും വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. അതിനിടെ ഇതേ വിഷയത്തില്‍ തന്നെ വീണ്ടും സമരത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ലിംഗസിന്റെ അന്താരാഷ്ട്ര സര്‍വീസുകളെയാണ് കൂടുതലായും സമരം ബാധിച്ചത്. ആഭ്യന്തരസര്‍വീസുകളില്‍ ചിലത് സര്‍വീസ് നടത്തുന്നുണ്ട്‌

Scroll To Top