Wednesday December 07, 2016
Latest Updates

എയര്‍ ബാഗ് തകരാറ്: ടയോട്ട 2.27 മില്യന്‍ കാറുകള്‍ തിരിച്ചു വിളിച്ചു

എയര്‍ ബാഗ് തകരാറ്: ടയോട്ട 2.27 മില്യന്‍ കാറുകള്‍ തിരിച്ചു വിളിച്ചു

എയര്‍ ബാഗ് തകരാറിനെ തുടര്‍ന്ന് ടയോട്ട 2.27 മില്യന്‍ കാറുകള്‍ തിരിച്ചു വിളിച്ചു. ടയോട്ട കൊറോള, യാരിസ്, മോഹ മിനിവാന്‍ എന്നീ വാഹനങ്ങളാണ് തിരിച്ചു വിളിച്ചത്. കഴിഞ്ഞ രണ്ടു മാസം കൊണ്ട് ടയോട്ട 9 മില്യന്‍ കാറുകള്‍ തിരിച്ചു വിളിച്ചിരുന്നു. ടയോട്ടയുടെ ആസ്ഥാനമായ ജപ്പാനില്‍ നിന്ന് 6.5 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് 1.62 മില്യന്‍ കാറുകള്‍ തിരിച്ചു വിളിച്ചു.

ഫ്രണ്ട് പാസഞ്ചര്‍ എയര്‍ ബാഗുകളില്‍ ഗുണനിലവാരമില്ലാത്ത  പ്രോപെലന്റ് വാഫറുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചു വിളിച്ചത്. എയര്‍ ബാഗുകള്‍ ഗുണനിലവാരമില്ലാത്തതിനാല്‍ അപകട സമയത്ത് എയര്‍ ബാഗുകളില്‍ നിന്ന് തീ പടരുന്നതായി ചില ഉപഭോക്താക്കള്‍ ടയോട്ടയില്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കാറുകള്‍ തിരിച്ചു വിളിക്കാന്‍ കമ്പനി തീരുമാനിച്ചത്.

Scroll To Top