Sunday December 04, 2016
Latest Updates

എയര്‍ ട്രാഫിക് കണ്‍ട്രോളിംഗ് ജീവനക്കാരുടെ സമരം :യൂറോപ്പിലെ വ്യോമഗതാഗതം താറുമാറായി 

എയര്‍ ട്രാഫിക് കണ്‍ട്രോളിംഗ് ജീവനക്കാരുടെ സമരം :യൂറോപ്പിലെ വ്യോമഗതാഗതം താറുമാറായി 

പാരിസ് :ഫ്രാന്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിംഗ് ജീവനക്കാരുടെ സംഘടനയായ എസ് എന്‍ ടി സി എ യൂണിയന്‍ നടത്തി വരുന്ന സമരം യൂറോപ്പിലെ വ്യോമ ഗതാഗത രംഗം താറുമാറാക്കി.നൂറുകണക്കിന് വിമാന സര്‍വീസുകള്‍ മുടക്കേണ്ടി വന്നു. 48 മണിക്കൂര്‍ സമരത്തെ തുടര്‍ന്ന് എയര്‍ ലിങ്കസ്, റയാന്‍ എയര്‍, എയര്‍ ഫ്രാന്‍സ് എന്നിവയുടെ ഡസണിലധികം വിമാനങ്ങള്‍ ഇന്നലെ മാത്രം താഴെ ഇറക്കേണ്ടി വന്നു.ഇന്നും സമരം തുടങ്ങും.

റയ്ന്‍ എയര്‍ ഷാനോണ്‍, ഡബ്ലിന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെക്കുള്ള രണ്ടു ഡസനോളം വിമാനങ്ങള്‍ റദ്ദ് ചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍, എയര്‍ ലിങ്കസ്, എയര്‍ ഫ്രാന്‍സ് എന്നീ കമ്പനികളും ഡബ്ലിനിനും പാരീസിനും ഇടയിലുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. യൂറോപ്പിലാകെ റയ്ന്‍ എയറിന്റെ മാത്രം മുന്നൂറിലധികം വിമാനങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ് എന്‍ ടി സി എ യൂണിയനാണ് സമരം നടത്തുന്നത്. വിരമിക്കല്‍ പ്രായം 57 ല്‍ നിന്നും 59 ആയി ഉയര്‍ത്തണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. മാര്‍ച്ച് 25 മുതല്‍ 27 വരെ സമരം നടത്താനായിരുന്നു മുന്‍ നിശ്ചയമെങ്കിലും, ജര്‍മന്‍വിങ്ങ്‌സ് വിമാനാപകടത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ ഏപ്രില്‍ 16 മുതല്‍ 18 വരെ, ഏപ്രില്‍ 29 മുതല്‍ മെയ് 2 വരെ എന്നിങ്ങനെ തുടര്‍ സമരങ്ങള്‍ നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായി തീരുമെന്ന് സംഘടന അറിയിച്ചു.

Scroll To Top