Tuesday December 06, 2016
Latest Updates

എയര്‍ കേരളയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

എയര്‍ കേരളയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എയര്‍ കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ വിഷു ദിനത്തില്‍ എയര്‍ കേരള പറന്ന് ഉയരുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ മൂലം പദ്ധതി യാഥാര്‍ത്ഥ്യമായില്ല. എയര്‍ കേരളയ്ക്ക് തടസമായ വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാരിനോട് ഇളവ് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെ നേരില്‍ കണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സര്‍വീസ് തുടങ്ങാന്‍ 20 വിമാനങ്ങള്‍ സ്വന്തമായി വേണമെന്നും അഞ്ചുവര്‍ഷത്തെ ആഭ്യന്തരപ്രവര്‍ത്തനപരിചയം വേണമെന്നുമാണ് കേന്ദ്ര വ്യവസ്ഥകള്‍. ഈ വ്യവസ്ഥകളിലാണ് സംസ്ഥാനം ഇളവ് ചോദിച്ചിരിക്കുന്നത്. പ്രവാസി മലയാളികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സംസ്ഥാനം എയര്‍ കേരള തുടങ്ങാന്‍ പദ്ധതി ഇട്ടത്. എന്നാല്‍ പിന്നീട് പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുന്ന കാഴ്ചയാണ് കണ്ടത്. വ്യവസ്ഥകളില്‍ ഇളവ് വേണമെന്ന നിര്‍ദ്ദേശം കേന്ദ്രം അംഗീകരിക്കുന്നില്ലെങ്കില്‍ വേറെയേതെങ്കിലും കമ്പനിയുടെ ഉപസ്ഥാപനമായി എയര്‍ കേരള തുടങ്ങുന്നതിനും ആലോചനയുണ്ട്.

Scroll To Top