Sunday December 04, 2016
Latest Updates

എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു

എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു

ജക്കാര്‍ത്ത: ജാവ കടലിടുക്കില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു. രണ്ട് ബ്ലാക്ക് ബോക്‌സുകളില്‍ ഒന്നാണ് വീണ്ടെടുത്തത്. കടലിന്റെ അടിത്തട്ടില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ ഇന്നലെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബ്ലാക്ക് ബോക്‌സ് വീണ്ടെടുക്കുന്നത് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ബ്ലാക്ക് ബോക്‌സിനു കാര്യമായ കേടുപാടുകളില്ലെങ്കില്‍ അതിനുള്ളിലെ ഡാറ്റ രണ്ട് ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനാകും. എന്നാല്‍ കൂടുതല്‍ തകരാറുണ്ടെങ്കില്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിന് രണ്ടാഴ്ച വരെ സമയം എടുത്തേക്കാം. ഡാറ്റ ലഭ്യമാകുന്നതോടെ 162 പേരുടെ മരണത്തിനിടയക്കിയ ദുരന്തത്തിന്റെ കാരണം വ്യക്തമാകും. രാവലെ കരയ്‌ക്കെത്തിച്ച ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിന് ജക്കാര്‍ത്തയിലേക്ക് കൊണ്ട് പോയി. ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സിഗ്‌നലുകള്‍ ശനിയാഴ്ച മുതല്‍ ലഭിച്ചു തുടങ്ങിയിരുന്നു.

ഡിസംബര്‍ 28 നാണ് ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനം കടലില്‍ തകര്‍ന്നു വീണത്. യാത്ര തുടങ്ങി മിനിറ്റുകള്‍ക്കകം കാണാതായ വിമാനം പിന്നീട് ജാവ കടലിടുക്കില്‍ തകര്‍ന്നു വീണതായി കണ്ടെത്തുകയായിരുന്നു. 162 പേരുണ്ടായിരുന്ന വിമാനത്തിലെ ആരും രക്ഷപെട്ടിട്ടില്ല. 48 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്.

Scroll To Top