Friday December 09, 2016
Latest Updates

എയര്‍ ഏഷ്യ: ദുരൂഹത ബാക്കിയാക്കി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു

എയര്‍ ഏഷ്യ: ദുരൂഹത ബാക്കിയാക്കി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു

ജക്കാര്‍ത്ത: ദുരൂഹതകള്‍ ബാക്കിയാക്കി എയര്‍ ഏഷ്യ വിമാനം യാത്രമധ്യേ കാണാതായിട്ട് ഇത് മൂന്നാം ദിവസം. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായത് പോലെ എയര്‍ ഏഷ്യ വിമാനത്തെക്കുറിച്ചും ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതല്ലാതെ എയര്‍ ഏഷ്യ വിമാനത്തെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനം ജാവ കടലിടുക്കില്‍ പതിച്ചിരിക്കാമെന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസമായി തെരച്ചില്‍ തുടരുന്നത്. ഇന്നലെ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്ത പ്രചരിച്ചെങ്കിലും ഇന്തോനേഷ്യന്‍ അധികൃതര്‍ അത് നിഷേധിക്കുകയായിരുന്നു.

ഇതിനിടെ വിമാനത്തിനായുള്ള തെരച്ചില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. വിമാനത്തിന്റെ വ്യോമാപാതയില്‍ നിന്ന് മാറി കൂടുതല്‍ മേഖലകളിലേക്ക് തെരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്തോനേഷ്യയ്ക്കും അയല്‍രാജ്യങ്ങള്‍ക്കും പുറമേ അമേരിക്ക, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഇന്ന് തിരച്ചിലിനായി രംഗത്തുണ്ട്. തിരച്ചില്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ബെലിട്ടുംഗ് ദ്വീപിന് തെക്കുള്ള ലോഗ് ദ്വീപിലാണ് വന്‍തോതില്‍ പുക ഉയരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇവിടേക്ക് തെരച്ചില്‍ സംഘത്തെ അയച്ചു. ഒരു ചൈനീസ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിമാനം എവിടെയാണെന്നുള്ളത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ അറിയിച്ചു. വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് മുമ്പ് ദിശ മാറ്റാന്‍ പൈലറ്റ് അനുമതി തേടിയത് മാത്രമാണ് അവസാന സന്ദേശം ലഭിച്ചത്. ഇതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Scroll To Top