Sunday December 11, 2016
Latest Updates

എയര്‍ ഇന്ത്യ വിമാനത്തിനു വ്യാജ ബോംബ് ഭീഷണി: മലയാളി നഴ്‌സിനെ ചോദ്യം ചെയ്‌തേക്കും

എയര്‍ ഇന്ത്യ വിമാനത്തിനു വ്യാജ ബോംബ് ഭീഷണി: മലയാളി നഴ്‌സിനെ ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിനു വ്യാജ ബോംബ് ഭീഷണി മുഴക്കിയ ഡല്‍ഹിയിലെ മലയാളി നഴ്‌സിനെ പോലീസ് ചോദ്യം ചെയ്‌തേക്കും. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് ഇയാളെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നതായാണ് സൂചന. ഇന്നലെ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിനാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മലയാളിയായ പ്രജീഷ് എന്ന യുവാവാണ് ഫോണ്‍ ചെയ്ത് ബോംബ് ഭീഷണിയെക്കുറിച്ച് അന്വേഷിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കാണ് ഇയാള്‍ ഫോണ്‍ ചെയ്തത്. ഇതേതുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അടിയന്തര സന്ദേശം നല്‍കി വിമാനം ബാംഗ്ലൂരില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി ബോംബ് ഭീഷണി ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്. പ്രജീഷിന്റെ കാമുകിയായ യുവതി ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഈ ആശങ്കയാണ് ഇയാളെ ഫോണ്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

വിമാനത്തിനു ബോംബ് ഭീഷണിയുണ്ടോ എന്നു് അന്വേഷിക്കുക മാത്രമേ താന്‍ ചെയ്തുള്ളൂ എന്നാണു പ്രജീഷിന്റെ വിശദീകരണം. ഇത് ബോംബ് ഭീഷണിയായി തെറ്റിദ്ധരിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ വിമാനം നിലത്ത് ഇറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തീവ്രവാദി ഭീഷണി ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രജീഷ് ഫോണ്‍ ചെയ്ത് ബോംബ് ഭീഷണിയെക്കുറിച്ച് അന്വേഷിച്ചത്.

Scroll To Top