Monday December 05, 2016
Latest Updates

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് തീവ്രവാദികളുടെ ഭീഷണി

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് തീവ്രവാദികളുടെ ഭീഷണി

ന്യൂഡല്‍ഹി: തീവ്രവാദികള്‍ എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിരുന്നതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹികാബൂള്‍ കാബൂള്‍ വിമാനം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

ഇതേതുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന് സുരക്ഷ വര്‍ധിപ്പിച്ചു. എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്തയിലെ ഓഫീസിലാണ് ഫോണില്‍ അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം പോലീസ് ഗൌരവമായി എടുത്തതിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് 1999ല്‍ എയര്‍ ഇന്ത്യവിമാനം കാണ്ഡഹാറിലേക്ക് തീവ്രവാദികള്‍ റാഞ്ചിയിരുന്നു. അന്ന് വിമാനം വിട്ടു നല്‍കുന്നതിനായി മോചിപ്പിച്ച മൂന്ന് തീവ്രവാദികളില്‍ ഒരാളായിരുന്നു 2011ല്‍ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഅീദ്.

Scroll To Top