Tuesday December 06, 2016
Latest Updates

എയര്‍ ഇന്ത്യയ്ക്ക് വ്യാജ ബോംബ് ഭീഷണി: അറസ്റ്റിലായ മലയാളി മെയില്‍ നഴ്‌സിനെ വിട്ടയച്ചു

എയര്‍ ഇന്ത്യയ്ക്ക് വ്യാജ ബോംബ് ഭീഷണി: അറസ്റ്റിലായ മലയാളി മെയില്‍ നഴ്‌സിനെ വിട്ടയച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിനു വ്യാജ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ അറസ്റ്റിലായ മലയാളി മെയില്‍ നഴ്‌സിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. അടിമാലി സ്വദേശി കെ.ബി. പ്രജീഷിനെയാണ് പോലീസ് വിട്ടയച്ചത്. 20 മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് പ്രജീഷിനെ വിട്ടയച്ചത്. െ്രെകംബ്രാഞ്ച്, രഹസ്യാന്വേഷണ വിഭാഗം എന്നിവ പ്രജീഷിന്റെ മൊഴി രേഖപ്പെടുത്തി.

വിട്ടയയ്ക്കുന്നതിനു മുന്‍പ് എയര്‍പോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ മാപ്പപേക്ഷാ മൊഴിയും എഴുതി വാങ്ങി. ഡല്‍ഹിയിലെ ഷാലിമാര്‍ബാഗ് ഫോര്‍ട്ടിസ് ആശുപത്രിയിലെ ജീവനക്കാരനാണ് പ്രജീഷ്. ഇയാളുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ യുവതിയെയും സംഭവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തു. ഈ യുവതി യാത്ര ചെയ്യുന്ന വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടോയെന്ന് ആശങ്ക തോന്നിയതിനെ തുടര്‍ന്ന് പ്രജീഷ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഫോണ്‍ ചെയ്ത് ചോദിച്ചതാണ് പുലിവാലായത്.

ഇത് ബോംബ് ഭീഷണിയെന്ന് തെറ്റിദ്ധരിച്ച് വിമാനം ബാംഗ്ലൂരില്‍ ഇറക്കി പരിശോധന നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി കൊച്ചിയില്‍നിന്നു പുറപ്പെട്ട എഐ 047 എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബുണ്ടെന്ന് ആശങ്ക പരന്നത്. അതിനിടെ അനാവശ്യ പരാതി നല്കി പീഡിപ്പിച്ചതിന് എയര്‍ ഇന്ത്യയ്‌ക്കെതിരെ കേസ് നല്‍കുമെന്ന് പ്രജീഷ് പറഞ്ഞു. വിമാനം അടിയന്തരമായി ഇറക്കിയതിനെ തുടര്‍ന്ന് ഉണ്ടായ നഷ്ടങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയര്‍ ഇന്ത്യയും കേസ് നല്‍കിയിട്ടുണ്ട്.

 

Scroll To Top