Saturday December 10, 2016
Latest Updates

എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ടിക്കറ്റുകളുടെ വിതരണം ഇനി ഒരു ഏജന്‍സിക്ക്

എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ടിക്കറ്റുകളുടെ വിതരണം ഇനി ഒരു ഏജന്‍സിക്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ടിക്കറ്റുകളുടെ വിതരണം ഇനി ഒരു ഏജന്‍സിക്ക്. ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇനി ടിക്കറ്റ് വിതരം ചെയ്യുന്നത് ഈ ഏജന്‍സിയായിരിക്കും. ഇരു വിമാനങ്ങളും സര്‍വീസ് നടത്തുന്ന 56 രാജ്യങ്ങളിലും ഓരോ ഏജന്‍സിയെ നിയമിച്ചു. ടെണ്ടറിലൂടെയാണ് പുതിയ ഏജന്‍സികളെ നിയമിച്ചത്. ജൂലൈ ഒന്ന് മുതല്‍ പുതിയതായി നിയമിച്ച ഏജന്‍സികള്‍ മുഖേനയാകും ടിക്കറ്റ് വില്‍പ്പന.

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ ട്രാവല്‍ ഏജന്‍സിക്കാണ് യുഎഇയിലെ ടിക്കറ്റുകളുടെ മൊത്ത വിതരണം. നിലവില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ യാത്ര മുടങ്ങിയാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. എന്നാല്‍ രണ്ടു കമ്പനികളുടെയും യാത്രാ ടിക്കറ്റ് ഇനി ഒരു ഏജന്‍സി വിതരണം ചെയ്യുന്നതിനാല്‍ വിമാനം മാറി യാത്ര ചെയ്യുന്നതിന് തടസമുണ്ടാകില്ല.

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്പ്രസും ലയിപ്പിച്ച 2007 മുതല്‍ ടിക്കറ്റ് വിതരണം ഒരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ജനറല്‍ സെയില്‍സ് ഏജന്റ്‌സ് എന്ന പേരിലാണ് ഏജന്‍സികളെ നിയമിച്ചത്. ഇതോടെ ഒന്നിലധികം ഏജന്‍സികള്‍ ടിക്കറ്റ് വിതരണം ചെയ്തിരുന്നപ്പോള്‍ ഉണ്ടായിരുന്ന കിടമത്സരം ഒഴിവാകുകയും യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കപ്പെടുമേന്നുമാണ് പ്രതീക്ഷ.

Scroll To Top