Sunday December 04, 2016
Latest Updates

എയര്‍ ഇന്ത്യയില്‍ പറക്കാം; വെറും നൂറു രൂപയ്ക്ക്

എയര്‍ ഇന്ത്യയില്‍ പറക്കാം; വെറും നൂറു രൂപയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയില്‍ പറക്കാന്‍ ഇനി വെറും നൂറു രൂപ മതിയാകും. എയര്‍ ഇന്ത്യ ദിനത്തോട് അനുബന്ധിച്ചാണ് 100 രൂപയ്ക്ക് ആകാശയാത്ര സാധ്യമാക്കുന്ന പദ്ധതി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് 27 മുതല്‍ 31 വരെയാണ് സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. ഇന്ന് മുതല്‍ 31 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യാം. സൗജന്യ നിരക്കിലുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ ലഭ്യമാകൂ. എയര്‍ ഇന്ത്യ ദിനത്തില്‍ മികച്ച തൊഴിലാളികളെ ആദരിക്കാനും കമ്പനി തീരുമാനിച്ചു.

സ്ഥിര യാത്രക്കാരെ ലക്ഷ്യമിട്ടല്ല എയര്‍ ഇന്ത്യയുടെ ഈ പദ്ധതി. ഇതുവരെ വിമാന യാത്ര ചെയ്തിട്ടില്ലാത്തവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. 2007 ആഗസ്റ്റ് 27 ന് എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് എയര്‍ഇന്ത്യ ദിനം ആചരിക്കുന്നത്. 2007 ന് ശേഷം ഇത് ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ എയര്‍ ഇന്ത്യ ദിനം ആചരിക്കുന്നത്.

Scroll To Top