Wednesday December 07, 2016
Latest Updates

എയര്‍ടെല്ലിന്റെ തീരുമാനം പരിശോധിക്കും

എയര്‍ടെല്ലിന്റെ തീരുമാനം പരിശോധിക്കും

ഇന്റര്‍നെറ്റ് വഴിയുള്ള കോളുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കനുള്ള എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിന്റെ തീരുമാനം പരിശോധിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍. ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. 

എയര്‍ടെല്ലിന്റെ ഇന്റര്‍നെറ്റ് പ്ലാനിങ്ങിലൂടെ ബ്രൗസിംഗ് മാത്രമേ കുറഞ്ഞ നിരക്കില്‍ ലഭ്യമാവൂ എന്നു കാണിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അവരുടെ പുതിയ താരിഫ് പ്രസിദ്ധീകരിച്ചിരുന്നു. സ്‌കൈപ്പ്, വെബര്‍, ലൈന്‍ എന്നിവയിലൂടെയുള്ള ഇന്റര്‍നെറ്റ് കോളുകള്‍ക്ക് അധികനിരക്ക് ഈടാക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.

ഇന്റര്‍നെറ്റിലൂടെയുള്ള വോയിസ് കോളുകള്‍ക്കായി പ്രത്യേക പ്ലാന്‍ അവതരിപ്പിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണു എയര്‍ടെല്‍ പറയുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു മൊബൈല്‍ സേവനദാതാവ് ഇന്റര്‍നെറ്റ് കോളുകള്‍ക്ക് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നത്.

Scroll To Top