Saturday December 03, 2016
Latest Updates

എമോണ്‍ ഗില്‍മോര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നു,ഇ യു കമ്മീഷന്‍ ആവാനില്ലെന്നു സൂചന 

എമോണ്‍ ഗില്‍മോര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നു,ഇ യു കമ്മീഷന്‍ ആവാനില്ലെന്നു സൂചന 

ഡബ്ലിന്‍: ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞ എമോണ്‍ ഗില്‍മോര്‍ സജീവ
രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. ഗില്‍മോര്‍ പാര്‍ട്ടിയുടെ മുന്‍നിരയില്‍
നിന്ന് പിന്നോക്കം പോകുന്നുവെന്നാണ് സൂചന. തന്റെ പുതിയ സ്ഥാനം
സംബന്ധിച്ച് പാര്‍ട്ടിയുടെ പുതിയ നേതാവ് ജോണ്‍ ബര്‍ട്ടന്‍
തീരുമാനിക്കട്ടെയെന്ന് എമോണ്‍ ഗില്‍മോര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ നേതാവിനെ
പ്രഖ്യാപിക്കുന്നതിനു മാന്‍ഷന്‍ ഹൌസില്‍ നടന്ന ചടങ്ങില്‍ മാധ്യമങ്ങളോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാബിനറ്റില്‍ തുടരുമോ, യൂറോപ്യന്‍ കമ്മീഷണര്‍ സ്ഥാനത്തിനായി
ശ്രമിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എമോണ്‍
ഗില്‍മോര്‍. ഇത്തരം കാര്യങ്ങളെക്കുറിച്ച് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും
എല്ലാം പുതിയ നേതാവ് തീരുമാനിക്കട്ടെ എന്നും ഗില്‍മോര്‍ പറഞ്ഞു. മന്ത്രിസഭാ
പുനസംഘടനയുടെ മുന്നോടിയായി ഗില്‍മോര്‍ ഉപപ്രധാനമന്ത്രി സ്ഥാനം രാജി
വച്ചിരുന്നു. ജോണ്‍ ബര്‍ട്ടന്‍ അടുത്ത ഉപപ്രധാനമന്ത്രിയാകും.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാ തീരുമാനവും ജോണ്‍ ബര്‍ട്ടന്
വിട്ടിരിക്കുകയാണ് എമോണ്‍ ഗില്‍മോര്‍. ഏഴു വര്‍ഷം ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വഹിച്ച ശേഷമാണ് എമോണ്‍ ഗില്‍മോര്‍ സ്ഥാനം ഒഴിഞ്ഞത്. പാര്‍ട്ടി നേതൃസ്ഥാനത്ത് ഇരുന്നു ചെയ്ത കാര്യങ്ങളില്‍ അഭിമാനമുണ്ടെന്നും ഗില്‍മോര്‍ പറഞ്ഞു

Scroll To Top