Sunday December 04, 2016
Latest Updates

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അയര്‍ലണ്ടില്‍ റിക്രൂട്ടിംഗ് ക്യാംപെയ്ന്‍ നടത്തുന്നു; 5000 ഒഴിവുകള്‍

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അയര്‍ലണ്ടില്‍ റിക്രൂട്ടിംഗ് ക്യാംപെയ്ന്‍ നടത്തുന്നു; 5000 ഒഴിവുകള്‍

ഡബ്ലിന്‍: ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനികളില്‍ ഒന്നായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അയര്‍ലണ്ടില്‍ റിക്രൂട്ടിംഗ് ക്യാംപെയ്ന്‍ നടത്തുന്നു. ലോകവ്യാപകമായി 5000 പുതിയ ജീവനക്കാരെ നിയമിക്കാനാണ് എമിറേറ്റ്‌സ് പദ്ധതിയിടുന്നത്. ക്യാബിന്‍ ക്രൂ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് എമിറേറ്റ്‌സ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 23 ന് ഗാല്‍വെയിലെ ഹാര്‍ബര്‍ ഹോട്ടല്‍ ഹാളിലും ഓഗസ്റ്റ് 28 ന് കോര്‍ക്കിലെ ക്ലാരിയോണ്‍ ഹോട്ടലിലും ഓഗസ്റ്റ് 30 ന് ഡബ്ലിനിലെ ഹില്‍ട്ടണിലുമാണ് റിക്രൂട്ട്‌മെന്റ് നടക്കുക. 

രാവിലെ 9 മണി മുതല്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും ഫോട്ടോയുമായി ഇന്റര്‍വ്യൂ നടക്കുന്ന കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദുബായിലാകും നിയമനം ലഭിക്കുക. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്  www.emirates.com/careersഎന്ന വിലാസത്തില്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. 

നിലവില്‍ അയര്‍ലണ്ടില്‍ നിന്നുള്ള 440 പേര്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 312 പേര്‍ ക്യാബിന്‍ ക്രൂ ജീവനക്കാരാണ്. നിലവില്‍ 143 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്

Scroll To Top