Tuesday December 06, 2016
Latest Updates

എമിരേറ്റ്‌സ് എയര്‍ ലൈന്‍സ് യാത്രക്കാരുടെ ബാഗേജ് നിയമത്തില്‍ ചെറിയ മാറ്റം

എമിരേറ്റ്‌സ് എയര്‍ ലൈന്‍സ് യാത്രക്കാരുടെ ബാഗേജ് നിയമത്തില്‍ ചെറിയ മാറ്റം

ഡബ്ലിന്‍: എമിരേറ്റ്‌സ് എയര്‍ ലൈന്‍സ് യാത്രക്കാരുടെ ബാഗേജ് നിയമത്തില്‍ ചെറിയ മാറ്റം വരുത്തി.ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ഇടനെ മുതല്‍ അമ്പത് കിലോഗ്രാം ബാഗേജും,ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് നാല്‍പ്പത് കിലോഗ്രാം ബാഗേജും, എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് മുപ്പത് കിലോഗ്രാം ബാഗേജും അനുവദിക്കും. ഹാന്‍ഡ് ബാഗേജ് ഏഴ് കിലോ ആണ്.

എന്നാല്‍ മുന്നൂറ് സെന്റീമീറ്ററിന് മുകളില്‍ നീളമുള്ള പെട്ടികളും, മറ്റ് ബാഗേജും യാത്രാ വിമാനത്തില്‍ ഒരിക്കലും അനുവദിക്കുകയില്ല. ഈ മാസം പതിനഞ്ച് മുതല്‍ ബാഗേജ് പരിധികളിലെ മാറ്റം പ്രാബല്യത്തില്‍ വന്നു.പ്രവാസി യാത്രക്കാര്‍ ഈ ബാഗേജ് നിയമത്തിലെ മാറ്റം പ്രത്യേകം ശ്രദ്ധിക്കണമെന്ന് എമിരേറ്റ്‌സ് എയര്‍ ലൈന്‍സ് അഭ്യര്‍ത്ഥിച്ചു

Scroll To Top