Sunday December 11, 2016
Latest Updates

എബോള വാക്‌സില്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് ലോകാരോഗ്യ സംഘടന

എബോള വാക്‌സില്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് ലോകാരോഗ്യ സംഘടന

ന്യുയോര്‍ക്ക്: ലോകമെങ്ങും ഭീതി വിതച്ചു കൊണ്ടിരിക്കുന്ന എബോളയ്‌ക്കെതിരെയുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്ന് ലോകാരോഗ്യ സംഘടന. എബോള വാക്‌സിന്‍ ഡോസുകള്‍ ബ്രിട്ടീഷ് ജിഎസ്!കെയില്‍ നിന്നും യു.എസ് ന്യൂലിങ്കില്‍ നിന്നും 2015 ല്‍ പുറത്തിറങ്ങുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

എബോള ഭീഷണിയുള്ള രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ അടുത്ത വര്‍ഷം മുതല്‍ ഉപയോഗിച്ച് തുടങ്ങാനാകുമെന്നും ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേരി പോളി കിനി പറഞ്ഞു. ബ്രിട്ടീഷ് കമ്പനിയായ ഗ്ലാക്‌സോസ്മിത്ത് ക്ലിന്‍ നിര്‍മ്മിച്ചതും രണ്ടാമത്തേത് യു.എസ് ഗ്രൂപ്പ് ആയ ന്യൂ ലിങ്ക് ജനറ്റിക്!സിന്റെയും പരീക്ഷണത്തില്‍ നിര്‍മ്മിച്ച രണ്ട് വാക്‌സിനുകലാണ് വിപണിയില്‍ എത്തുന്നത്.

ഇവയുടെ പരീക്ഷണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വാക്‌സിനുകളുടെ കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയും എബോള വക്‌സിന്റെ പരീക്ഷണത്തിലാണ്.

Scroll To Top