Monday December 05, 2016
Latest Updates

എബോള മരണം നാലായിരം കവിഞ്ഞു: ലോകാരോഗ്യ സംഘടന

എബോള മരണം നാലായിരം കവിഞ്ഞു: ലോകാരോഗ്യ സംഘടന

ജനീവ: ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും ഭീതി വിതച്ചു കൊണ്ടിരിക്കുന്ന എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരം കവിഞ്ഞതായി ലോകാരോഗ്യ സംഘടന. എബോള 4033 ജീവന്‍ കവര്‍ന്നതായി ലോകാരോഗ്യസംഘടന കണക്കുകള്‍ പുറത്തുവിട്ടു. എബോള സംബന്ധിച്ച് ഏറ്റവും പുതിയ കണക്കുകളാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. ഏഴു രാജ്യങ്ങളിലായി 8,399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഗ്വിനിയ, ലൈബീരിയ, സീയേറ ലിയോണെ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം വിതച്ചത്.

നൈജീരിയ, സെനഗല്‍ എന്നിവടങ്ങളിലും രോഗബാധയുണ്ട്. ആഫ്രിക്കയ്ക്ക് പുറത്ത് ഇത് ആദ്യമായി സ്‌പെയിന്‍, യു.എസ് എന്നിവടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ലൈബീരിയയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 2,316. സീയേറ ലിയോണെയില്‍ 930 പേരും ഗ്വിനിയയില്‍ 778 പേരും ഇതിനകം മരണപ്പെട്ടു. ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരും മരണമടഞ്ഞിട്ടുണ്ട്.

Scroll To Top