Wednesday December 07, 2016
Latest Updates

എബോള ഭീഷണി നേരിടാന്‍ അയര്‍ലണ്ട് സുസജ്ജമെന്ന് എച്ച്എസ്ഇ

എബോള ഭീഷണി നേരിടാന്‍ അയര്‍ലണ്ട് സുസജ്ജമെന്ന് എച്ച്എസ്ഇ

ഡബ്ലിന്‍: എബോള രോഗത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലും ജാഗ്രതാ നിര്‍ദ്ദേശം.എബോള ഭീഷണി നേരിടാന്‍ ഐറിഷ് ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് എച്ച്എസ്ഇഅറിയിച്ചു. അയര്‍ലണ്ടില്‍ എബോള രോഗസാധ്യത തീര്‍ത്തും കുറവാണെങ്കിലും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗഭീഷണി നേരിടാന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും എച്ച്എസ്ഇ വക്താവ് അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളായസിയറ ലിയോണിലും ലൈബീരിയയിലുമാണ് എബോള രോഗം കാട്ടുതീ പോലെ പടര്‍ന്നുകൊണ്ടിരിക്കുന്നത്. സിയറ ലിയോണില്‍ 77 അയര്‍ലണ്ടുകാരും ലൈബീരിയയില്‍ 5 5 ഐറിഷ് പൌരന്മാരും ഉണ്ടെന്നാണു റിപ്പോര്‍ട്ട്.

എന്നാല്‍ രോഗഭീഷണിയുള്ള മേഖലയില്‍ 6 ഐറിഷ് പൌരന്‍മാര്‍ മാത്രമാണ് ഉള്ളത്. എബോള ഭീഷണിയുള്ള രാജ്യങ്ങളിലെ ഐറിഷ് എംബസിയുമായി വിദേശകാര്യ വകുപ്പ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. എബോള ഭീഷണിയുള്ള രാജ്യങ്ങളിലുള്ള അയര്‍ലണ്ടുകാര്‍ സുരക്ഷിതരാണെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. എബോള ഭീഷണിയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നും ഐറിഷ് ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്കി. എബോള ഭീഷണി നേരിടാന്‍ ഐറിഷ് ഗവണ്‍മെന്റ് 120,000 യൂറോ ധനസഹായം പ്രഖ്യാപിച്ചതായും മന്ത്രി ഷീന്‍ ഷെര്‍ലോക്ക് അറിയിച്ചു.

സിയറ ലിയോണിലും ലൈബീരിയയിലും എയര്‍പോര്‍ട്ടുകളില്‍ കര്‍ശന പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനം കയറാന്‍ അനുവദിക്കുന്നത്.

Scroll To Top