Tuesday December 06, 2016
Latest Updates

എബോള ഭീഷണിയുമായി വന്ന യാത്രക്കാരന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി 

എബോള ഭീഷണിയുമായി വന്ന യാത്രക്കാരന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി 

ഡബ്ലിന്‍:എബോള എന്ന് കേള്‍ക്കുമ്പോഴേ ജനങ്ങള്‍ ഞെട്ടാന്‍ തുടങ്ങി കഴിഞ്ഞു ഇപ്പോള്‍.രോഗ ബാധിതരുടെ എണ്ണം ദിവസം തോറും കുടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഇതിനിടെ ഇന്നലെ ഡബ്ലിനില്‍ വിമാനമിറങ്ങിയ ഒരു ഇറ്റലിക്കാരന്‍ അയര്‍ലണ്ടിലും പരിഭ്രാന്തിയുണര്‍ത്തി

‘സൂക്ഷിക്കുക …എബോള’ എന്നെഴുതിയ ഒരു കാപ്പി കപ്പും പിടിച്ചുകൊണ്ടായിരുന്നു മിലാനില്‍ നിന്നുള്ള എയര്‍ ലിംഗസ് വിമാനത്തില്‍ കക്ഷിയുടെ ആഗമനം! ഇയാളുടെ ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു.ഇവരെ കണ്ട ജനങ്ങളും,എയര്‍ പോര്‍ട്ട് അധികൃതരും പേടിച്ചുപോയി എന്ന് പറയേണ്ടതില്ലല്ലോ?അല്‍പ്പം അകന്നു നിന്നായാലും ആളെ സൂക്ഷിച്ചു നിരീക്ഷിച്ചവര്‍ക്ക് കാര്യം പന്തിയല്ലെന്ന് തോന്നി.നിമിഷങ്ങള്‍ക്കകം ഗാര്‍ഡയും ആരോഗ്യവകുപ്പ് അധികൃതരും രംഗത്തെത്തി.ആദ്യ അന്വേഷണങ്ങള്‍ക്ക് മറുപടി മൌനമായപ്പോള്‍ കയ്യോടെ ആളെ പിടി കൂടി പരിശോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു!.

മിനുട്ടുകള്‍ക്കകം ഫലം വരുന്നത് വരെ ഇവരെ പ്രത്യേക മുറിയില്‍ സൂക്ഷിച്ചു.പരിശോധനാ ഫലം വന്നപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്!എബോള പോയിട്ട് ജലദോഷം പോലുമില്ല കക്ഷിയ്ക്ക് .ഇയാള്‍ എന്തിനാണ് ഈ ‘മുന്നറിയിപ്പ് കാപ്പി കപ്പുമായി’വന്നതെന്ന് മാത്രം പറഞ്ഞില്ല.

50 മിനുട്ട് നീണ്ട ബഹളത്തിനൊടുവില്‍ യാത്രക്കാരനെ വിടുമ്പോള്‍ അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് ഗാര്‍ഡ അറിയിക്കുകയും ചെയ്തു.പക്ഷെ അപ്പോഴും ഒന്നും പറയാതെ ചിരിച്ചുകൊണ്ട് പോവുകയായിരുന്നു !.എന്നാല്‍ ഇവര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങും മുന്‍പേ പിറകെയെത്തിയ ഗാര്‍ഡ സംഘം ഇറ്റലിക്കാരനെ അറസ്റ്റ് ചെയ്ത് ബാലിമൂണ്‍ ഗാര്‍ഡ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.നാളെ ഇയാളെ കോടതിയില്‍ ഹാജരാക്കും എന്ന് ഗാര്‍ഡ വെളിപ്പെടുത്തി 

Scroll To Top