Tuesday December 06, 2016
Latest Updates

എബോള പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ടൈം പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം

എബോള പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ടൈം പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം

ന്യുയോര്‍ക്ക്: ടൈം മാഗസിന്റെ ഈ വര്‍ഷത്തെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം എബോള പ്രതിരോധ പ്രവര്‍ത്തകര്‍ക്ക്. ടൈം പത്രാധിപര്‍ നാന്‍സി ഗിബ്‌സ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. രോഗ ഭീഷണി വകവയ്ക്കാതെ എബോള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള ആദരമാണ് പുരസ്‌കാരമെന്നും ഗിബ്‌സ് പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ബാധിച്ച് എബോള വൈറസ് ബാധയേറ്റ് ലോകത്ത് 6,300ലധികം ആളുകള്‍ . സ്വജീവന്‍ പണയം വച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത 340 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരന്റെ മരണത്തില്‍ പ്രതിഷേധിക്കുന്ന ഫെര്‍ഗൂസന്‍ സമരക്കാരാണ് രണ്ടാം സ്ഥാനത്ത്.

റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമര്‍ പുടിന്‍, കുര്‍ദ് നേതാവ് മസൂദ് ബര്‍സാനി, ആലിബാബ സ്ഥാപകന്‍ ജാക്ക് മാ, ടെയ്‌ലര്‍ സ്വിഫ്റ്റ്, ആപ്പിള്‍ സിഇഒ എന്‍എഫ്എല്‍ കമ്മീഷണര്‍ റോജര്‍ ഗുഡെല്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്തിമ പട്ടികയില്‍ നിന്നാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്നാമത് എത്തിയെങ്കിലും അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. ഗുജറാത്ത് കലാപമാണ് മോഡിക്ക് വിനയായത്.

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ആയിരുന്നു ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ .

Scroll To Top