Monday December 05, 2016
Latest Updates

എബോള നിയന്ത്രണ വിധേയമാക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

എബോള നിയന്ത്രണ വിധേയമാക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ആഫ്രിക്കയ്ക്ക് പുറത്തേക്കും എബോള ബാധിച്ച് തുടങ്ങിയതോടെ രോഗവ്യാപനം തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ലോകാരോഗ്യ സംഘടന രംഗത്ത്. എബോള വൈറസ് ബാധ നിയന്ത്രണ വിധേയമാകാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകവ്യാപകമായി എബോള ബാധിതരുടെ എണ്ണം ഈയാഴ്ച 9000 കടക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ഗ്ലോബല്‍ കപ്പാസിറ്റിസ്, അലര്‍ട്ട് റെസ്‌പോണ്‍സ് മേധാവി ഡോ. ഇസബെല്ല നട്ടലാണ് ഇക്കാര്യം അറിയിച്ചത്.

ഇതുവരെ 4500 എബോള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇതില്‍ 236 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗം വ്യാപിക്കുന്നത് തടയാനായി 15 ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്കുള്ള സഹായം വര്‍ധിപ്പിക്കാനും ലോകാരോഗ്യ സംഘടനാ തീരുമാനിച്ചു. ഏറ്റവും പുതിയതായി ഐവറി കോസ്റ്റിലേക്കും മാലിയിലേക്കും രോഗം പടര്‍ന്നേക്കുമെന്നും ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം കണക്കിലെടുത്ത് ഇരു രാജ്യങ്ങളിലേക്കും സന്നദ്ധ സേനയെ അയയ്ക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു.

അതിനിടെ എബോള ചെറുക്കാന്‍ ലോകരാഷ്ട്രങ്ങള്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന ആരോപണവുമായി യുഎന്‍ മുന് സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ രംഗത്ത് വന്നു. എബോള ആഫ്രിക്കയില്‍ പോട്ടിപ്പുരപ്പെട്ടതായത് കൊണ്ട് തന്നെ വികസിത രാഷ്ട്രങ്ങള്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

Scroll To Top