Saturday December 10, 2016
Latest Updates

എബോളയ്‌ക്കെതിരെ കരുതല്‍ വേണമെന്ന് അയര്‍ലണ്ടിലെ നഴ്‌സുമാര്‍

എബോളയ്‌ക്കെതിരെ കരുതല്‍ വേണമെന്ന് അയര്‍ലണ്ടിലെ നഴ്‌സുമാര്‍

ഡബ്ലിന്‍: എബോളയ്‌ക്കെതിരെ കരുത്തല്‍ വേണമെന്ന് അയര്‍ലണ്ടിലെ നഴ്‌സുമാര്‍.അയര്‍ലണ്ടില്‍ എബോള പടര്‍ന്നാല്‍ സാഹചര്യം നേരിടാന്‍ എച്ച്എസ്ഇ തയ്യാറാണോയെന്ന് നഴ്‌സുമാര്‍ ആശങ്ക പ്രകടിപ്പിച്ചു. എബോളയെ നേരിടാന്‍ സര്‍ക്കാര്‍സ്വീകരിച്ചിരിക്കുന്ന പ്രതിരോധ നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കണമെന്ന് അയര്‍ലണ്ടിലെ പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടു.ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് അസോസിയേഷനാണ് നഴ്‌സുമാരുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചത്.

എബോളയ്‌ക്കെതിരെ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര മീറ്റിംഗ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍എംഒ എച്ച്എസ്ഇ മേധാവികള്‍ക്ക് കത്തയച്ചു. എബോള പൊട്ടിപ്പുറപ്പെട്ടാല്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് നഴ്‌സുമാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ടത് അത്യാവശ്യമാണെന്നും നഴ്‌സുമാരുടെ സംഘടന പറഞ്ഞു. എബോള പടര്‍ന്നാല്‍ നേരിടാന്‍ അയര്‍ലണ്ട് സജ്ജമാകണമെന്ന് ഐറിഷ് മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടു. ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഐറിഷ് മെഡിക്കല്‍
അസോസിയേഷന്‍ പറഞ്ഞു.

അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ തയ്യാറാണെന്ന് എച്ച്എസ്ഇ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോലോഹാന്‍ പറഞ്ഞു. എബോള നേരിടാന്‍ എച്ച്എസ്ഇ പൂര്‍ണ്ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കറും പറഞ്ഞു. അതേസമയം ഐറിഷ് എയര്‍പോര്‍ട്ടുകളില്‍ എബോള പരിശോധന ഏര്‍പ്പെടുത്താത്തതിനെ മന്ത്രിമാര്‍ ന്യായീകരിച്ചു. എബോള ബാധിത രാജ്യങ്ങളില്‍ നിന്ന് അയര്‍ലണ്ടിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തത് കൊണ്ട് തന്നെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കേണ്ടന്നാണ് സര്‍ക്കാര്‍ നിലപാട്

Scroll To Top