Friday December 09, 2016
Latest Updates

എബോളയ്ക്ക് മരുന്ന് കണ്ടെത്തിയതായി ശാസ്ത്രലോകം

എബോളയ്ക്ക് മരുന്ന് കണ്ടെത്തിയതായി ശാസ്ത്രലോകം

വാന്‍കൂവര്‍: ലോകമെങ്ങും ഭീതി വിതച്ചു കൊണ്ടിരിക്കുന്ന എബോള വൈറസിനെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സെഡ്മാപ്പ് എന്നാണു എബോളയ്‌ക്കെതിരെ കണ്ടെത്തിയ മരുന്നിന്റെ പേര്. ഈ മരുന്ന് മൃഗങ്ങളില്‍ വിജയകരമായി പരീക്ഷണം നടത്തി. എബോള വൈറസ് ബാധിച്ച കുരങ്ങുകളിലാണ് സെഡ്മാപ്പ് പരീക്ഷിച്ചത്. മൂന്ന് മുതല്‍ അ!ഞ്ച് ദിവസം വരെയാണ് മരുന്ന് കുത്തിവെച്ചത്.

മരുന്ന് പ്രയോഗിച്ചതിന് ശേഷം കുരങ്ങുകളില്‍ പ്രകടമായ വ്യത്യാസം കണ്ടതായി ഗവേഷകര്‍ പറയുന്നു. പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയിലെയിലെ ഗവേഷകരാണ് എബോള മരുന്ന് കണ്ടെത്തുന്നതിനായി ഗവേഷണം നടത്തുന്നത്. മരുന്ന് മനുഷ്യരില്‍ കൂടി പരീക്ഷിച്ച് വിജയിച്ചാല്‍ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ എബോള തുടച്ചു നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം

Scroll To Top