Tuesday December 06, 2016
Latest Updates

എബോളയെന്ന് സംശയം; ചെന്നൈയില്‍ ഒരാള്‍ ആശുപത്രിയില്‍

എബോളയെന്ന് സംശയം; ചെന്നൈയില്‍ ഒരാള്‍ ആശുപത്രിയില്‍

ചെന്നൈ: എബോള രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് ചെന്നൈയില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൈജീരിയയില്‍ നിന്ന് എത്തിയ പാര്‍ത്ഥിപന്‍ എന്നയാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ ഇന്നലെ വൈകിട്ടാണ് ചെന്നൈയില്‍ എത്തിയത്. എബോള ഭീഷണിയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് പുറത്തേക്ക് വിടുന്നത്. ഈ പരിശോധനയിലാണ് പാര്‍ത്ഥിപനില്‍ എബോള രോഗബാധ സംശയിക്കത്തക്ക ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

ഇന്ത്യയില്‍ എബോള രോഗഭീഷണി ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എങ്കിലും രോഗബാധയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരിലൂടെ ഇന്ത്യയില്‍ രോഗം പടരാതിരിക്കാനുള്ള കര്‍ശന നിരീക്ഷണത്തിലാണ് ആരോഗ്യവകുപ്പ്. എബോള ഭീഷണി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഹെല്‍പ്പ് ലൈനും തുറന്നിട്ടുണ്ട്.

ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് എബോള രോഗം കാട്ടുതീ പോലെ പടര്‍ന്നു കൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയുമാണ് അധികൃതര്‍ രോഗ ഭീഷണി നേരിടാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശ്രമിക്കുന്നത്.

Scroll To Top