Tuesday December 06, 2016
Latest Updates

എബി രക്ത ഗ്രൂപ്പുകാരില്‍ മറവിരോഗത്തിന് സാധ്യത കൂടുതലെന്ന് പഠനം

എബി രക്ത ഗ്രൂപ്പുകാരില്‍ മറവിരോഗത്തിന് സാധ്യത കൂടുതലെന്ന് പഠനം

പ്രായമാകുമ്പോള്‍ മറവി രോഗം സാധാരണമാണ്. എന്നാല്‍ എബി രക്ത ഗ്രൂപ്പുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മറവി രോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ബര്‍ളിംഗ്ടണിലെ വെര്‍മോണ്ട് കോളജ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. എബി നെഗറ്റീവും പോസിറ്റീവും രക്ത ഗ്രൂപ്പുകാരില്‍ മറവി രോഗത്തിന് സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. എബി രക്തഗ്രൂപ്പുകാരില്‍ മറവി രോഗം വരാനുള്ള 82 ശതമാനം കൂടുതലാണ്.

30,000 ത്തില്‍ അധികം പേരില്‍ മൂന്നര വര്‍ഷം നടത്തിയ പഠനത്തിലാണ് എബി ഗ്രൂപ്പുകാരില്‍ മറവി രോഗത്തിന് സാധ്യതയുണ്ടെന്ന കണ്ടെത്തല്‍. പഠനകാലയളവില്‍ മറവി രോഗം കണ്ടെത്തിയ ഭൂരിപക്ഷം പേരും എബി രക്ത ഗ്രൂപ്പുകാരായിരുന്നു. മറവി രോഗമുള്ള എബി രക്ത ഗ്രൂപ്പുകാരുടെ എണ്ണം അമേരിക്കയിലെ മറവി രോഗികളുടെ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. പക്ഷാഘാതം ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളും രക്ത ഗ്രൂപ്പിന്റെ പ്രത്യേകതയുമായി ബന്ധമുണ്ടെന്നു ഗവേഷകര്‍ പറഞ്ഞു.

രക്തം കട്ട പിടിക്കുന്നതിനു സഹായകമായ പ്രോട്ടീനായ ഫാക്ടര്‍ 8ന്റെ അളവ് രക്തത്തില്‍ കൂടുതലുള്ളവര്‍ക്കും മറവിരോഗം ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. രക്തത്തില്‍ ഫാക്ടര്‍ 8 ന്റെ അളവ് കൂടുതലുള്ളവരില്‍ മറവിരോഗം ബാധിക്കാനുള്ള സാധ്യത 24 ശതമാനം കൂടുതലാണെന്നാണ് കണ്ടെത്തല്‍.

Scroll To Top