Wednesday December 07, 2016
Latest Updates

എന്‍ ശ്രീനിവാസന്‍ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു

എന്‍ ശ്രീനിവാസന്‍ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു

മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. മെല്‍ബണില്‍ നടക്കുന്ന ഐസിസിയുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ശ്രീനിവാസന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനാണ് ശ്രീനിവാസന്റെ പേര്  നിര്‍ദ്ദേശിച്ചത്.

പുതിയ എക്‌സിക്യുട്ടീവ്? കൗണ്‍സിലിനെ നിയമിക്കുന്നതടക്കമുള്ള ഭേദഗതികള്‍ക്ക് ഐസിസി യോഗം അംഗീകാരം നല്‍കി. മുസ്തഫ കമാലിനെ അധ്യക്ഷനായും യോഗം തിരഞ്ഞെടുത്തു. ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് എന്‍ ശ്രീനിവാസനെ സുപ്രീം കോടതി ഇടപെട്ട് ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറെ ബിസിസിഐയുടെ താല്‍ക്കാലിക പ്രസിന്ടാക്കി. ഐപിഎല്‍ കോഴയില്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് പങ്കുണ്ടെന്നാണ് ആരോപണം. ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പനും ഐപിഎല്‍ കോഴയില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Scroll To Top