Saturday December 10, 2016
Latest Updates

എന്‍സിടി ടെസ്റ്റ് നേരത്തെയാവാം ,നിയമ മാറ്റങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും 

എന്‍സിടി ടെസ്റ്റ് നേരത്തെയാവാം ,നിയമ മാറ്റങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും 

ഡബ്ലിന്‍: എന്‍സിടി ടെസ്റ്റിലെ മാറ്റങ്ങള്‍ പ്രകാരം ഇനി മുതല്‍ വാഹന ഉടമയ്ക്ക് ഇഷ്ടമുള്ളപ്പോള്‍ വാഹനം ടെസ്റ്റ് ചെയ്യാം. എന്‍സിടി ടെസ്റ്റ് സംബന്ധിച്ചനിയമഭേദഗതികള്‍ ഇന്ന് പ്രഖ്യാപിക്കും. പുതിയ ഭേദഗതി വരുന്നതോടെ വാഹന ഉടമകള്‍ക്ക് അടുത്ത എന്‍സിടി ടെസ്റ്റ് വരെ കാത്തിരിക്കേണ്ടതില്ല. വാഹനം ടെസ്റ്റ് പാസാകുന്ന അന്ന് മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ടെസ്റ്റിന്റെ അടുത്ത തീയതിക്ക് മുമ്പ് 90 ദിവസം മുമ്പ് ടെസ്റ്റ് ചെയ്യാം. കൂടാതെ കാറിന്റെ മൈലേജും മീറ്റര്‍ റീഡിങും സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കും. കാര്‍ എത്ര കിലോമീറ്റര്‍ ഓടി എന്നതില്‍ കൃത്രിമം കാണിക്കാതിരിക്കാനാണ് ഈ നടപടി. പഴയ മൂന്ന് റീഡിംഗ് വരെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും. വാഹന ഉടമകള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ എന്‍സിടി ടെസ്റ്റ് ചെയ്യുന്നതിന് തീയതി കഴിയാത്തത് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം അല്ലെങ്കില്‍ വാഹനം നാല് വര്‍ഷവും മൂന്ന് മാസവും കുറഞ്ഞ പഴക്കമുള്ളതായിരിക്കണം.

റീട്ടെയ്ല്‍ ട്രേഡ് മേഖലയില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എന്‍സിടി ടെസ്റ്റില്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നു അധികൃതര്‍ പറഞ്ഞു. ഈ മാറ്റങ്ങള്‍ക് നിലവില്‍ വരുന്നതോടെ വാഹന ഉടമകള്‍ക്ക് രണ്ടു വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റോടെ വാഹനം വില്‍ക്കാന്‍ കഴിയും

Scroll To Top