Saturday December 03, 2016
Latest Updates

എന്‍ഡ കെന്നിക്കെതിരെ സിന്‍ ഫിന്നിന്റെ അവിശ്വാസ പ്രമേയം അടുത്തയാഴ്ച്ച,പ്രധാനമന്ത്രിയ്‌ക്കെതിരെ പാര്‍ട്ടിയിലും പടനീക്കം

എന്‍ഡ കെന്നിക്കെതിരെ സിന്‍ ഫിന്നിന്റെ അവിശ്വാസ പ്രമേയം അടുത്തയാഴ്ച്ച,പ്രധാനമന്ത്രിയ്‌ക്കെതിരെ പാര്‍ട്ടിയിലും പടനീക്കം

ഡബ്ലിന്‍: പ്രധാനമന്ത്രി എന്‍ഡ കെന്നിക്കെതിരെ അവിശ്വാസ പ്രമേയം. സിന്‍ ഫിന്‍പാര്‍ട്ടിയാണ് എന്‍ഡ കെന്നിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.ജലനിരക്ക് ഏര്‍പ്പെടുത്തിയതും അതിനെതിരെയുള്ള പ്രതിഷേധങ്ങളെ സര്‍ക്കാര്‍ നേരിട്ട രീതിക്കെതിരെയും പ്രതിഷേധിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. സിന്‍ ഫിന്‍ വക്താവ് പിയേഴ്‌സ് ഡോഹെര്‍ത്തി അറിയിച്ചതാണ് ഇക്കാര്യം. ജലനിരക്കിനെതിരെ പാര്‍ലമെന്റിന് പുറത്ത് വലിയ പ്രക്ഷോഭം നടക്കുന്ന ദിവസങ്ങളില്‍ തന്നെയാണ് കെന്നി പാര്‍ലമെന്റിന് അകത്തും വലിയ അഗ്‌നി പരീക്ഷ നേരിടാന്‍ പോകുന്നത്.

അതേസമയം ജലനിരക്കിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ തോതില്‍ ജനപ്രീതി ഇടിഞ്ഞ എന്‍ഡ കെന്നിയുടെ നില പരുങ്ങലിലാ ണെന്നാണ് സൂചന. ഏറ്റവും ഒടുവില്‍ നടന്ന സര്‍വേ പ്രകാരം കെന്നിയുടെ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലവിലെ പോക്കില്‍,ഫിനഗേല്‍ അംഗങ്ങള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും നേതാക്കള്‍ക്കിടയില്‍ രഹസ്യ സംസാരമുണ്ട്. കാവന്‍ മോണാഗന്‍ ഡെപ്പ്യൂട്ടി സീന്‍ കോണ്‍ലാനും വാട്ടര്‍ഫോര്‍ഡ് ഡെപ്പ്യൂട്ടി ജോണ്‍ ഡിസിയും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.പല നേതാക്കളും രഹസ്യമായി ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ തന്നെ കെന്നി വിരുദ്ധ നിലപാടുള്ളവരുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ കെന്നിയെ മാറ്റി പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അതേസമയം മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ആര് തയ്യാരാകുമെന്നാണ്പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന മറ്റൊരു സംശയം. മന്ത്രി സൈമണ്‍ കൊവ്‌നെ, ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ എന്നിവരുടെ പേരുകളാണ് കെന്നിക്ക് പകരം പറഞ്ഞു കേള്‍ക്കുന്നത്. മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡിന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ കെന്നിയുടെ വിശ്വസ്തയായ ഫിറ്റ്‌സ്‌ജെറാള്‍ഡ് അദ്ദേഹത്തിനു എതിരായി രംഗത്ത് വരുമോ എന്നും സംശയം ഉയരുന്നുണ്ട്. കെന്നിയുടെ ജനപ്രീതി ബ്രിയാന്‍ കൊവന്റെ നിലവാരത്തിലേക്ക് ഇടിഞ്ഞതായി ഫിനാഫാള്‍ നേതാക്കളും അഭിപ്രായപ്പെടുന്നു.

Scroll To Top