Thursday December 08, 2016
Latest Updates

എന്‍ഡിഎ ഘടകകഷികളും പ്രതിഷേധത്തില്‍; റെയില്‍വേ നിരക്ക് കുറച്ചേക്കും

എന്‍ഡിഎ ഘടകകഷികളും പ്രതിഷേധത്തില്‍; റെയില്‍വേ നിരക്ക് കുറച്ചേക്കും

ന്യൂഡല്‍ഹി: റെയില്‍വേ നിരക്ക് വര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിരക്ക് കുറയ്ക്കാന്‍ ആലോചിക്കുന്നു. സബര്‍ബന്‍ ട്രെയിനുകളുടെ നിരക്ക് കുറച്ചേക്കും. സാധാരണക്കാര്‍ ഏറ്റവുമധികം യാത്ര ചെയ്യുന്ന താഴ്ന്ന ക്ലാസുകളില്‍ പോലും നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയും രംഗത്ത് വന്നിരുന്നു.

റെയില്‍വെ യാത്രാക്കൂലി 14.2 ശതമാനവും ചരക്ക് കൂലി 6.5 വര്‍ദ്ധിപ്പിച്ചപ്പോള്‍ സബര്‍ബന്‍ യാത്രക്കാരുടെ ടിക്കറ്റ് നിരക്ക് 100 മുതല്‍ 200 ശതമാനം വരെ വര്‍ദ്ധിച്ചു. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പ്രതിദിനം 75 ലക്ഷം പേരാണ് സബര്‍ബന്‍ ട്രെയിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സബ്‌സിഡി നല്‍കിക്കൊണ്ട് സബര്‍ബന്‍ നിരക്ക് കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയില്‍വേ നിരക്കുകള്‍ കുത്തനെ കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധ രാത്രി നിലവില്‍ വരാനിരിക്കെയാണ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Scroll To Top