Saturday December 03, 2016
Latest Updates

എന്‍ഡിഎ ഗവണ്‍മെന്റിന്റെ ആദ്യ പൊതുബജറ്റ് ഇന്ന്; നികുതി ഘടന പരിഷ്‌ക്കരിച്ചേക്കും

എന്‍ഡിഎ ഗവണ്‍മെന്റിന്റെ ആദ്യ പൊതുബജറ്റ് ഇന്ന്; നികുതി ഘടന പരിഷ്‌ക്കരിച്ചേക്കും

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് ഇന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക, ധനക്കമ്മി കുറയ്ക്കുക എന്നീ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ബജറ്റായിരിക്കും ജെയ്റ്റ്‌ലി അവതരിപ്പിക്കുക എന്നാണു റിപ്പോര്‍ട്ട്. നികുതി ഘടന പരിഷ്‌ക്കരിച്ച് ഇടത്തരക്കാരുടെ പിന്തുണ ഉറപ്പിക്കാനും ജെയ്റ്റ്‌ലി ശ്രമിക്കും.

കേരളത്തിനു എയിംസ്, ഫാക്ടിനുള്ള ധനസഹായം എന്നിവ ബജറ്റില്‍ കേരളം ഉറ്റുനോക്കുന്ന കാര്യങ്ങളാണ്. സാധാരണക്കാരെ കയ്യിലെടുക്കാന്‍ ജനപ്രിയ തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും ജെയ്റ്റ്‌ലിയുടേത് എന്നും പ്രതീക്ഷിക്കപ്പെടുന്നു. പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നടപടികളും ബജറ്റില്‍ ഉണ്ടാകും.

അതേസമയം, റെയില്‍ ബജറ്റിലെ അവഗണനക്കെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മന്ത്രി സദാനന്ദഗൗഡയെ ഇന്ന് നേരില്‍കണ്ട് പ്രതിഷേധമറിയിക്കും. രാവിലെ 9.30നാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച. ബജറ്റിന്റെ മറുപടി ചര്‍ച്ചയില്‍ കേരളത്തിന് മതിയായ പരിഗണന നല്‍കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടും.

Scroll To Top