Monday December 05, 2016
Latest Updates

‘എന്റെ വക്കീല്‍ എന്നെ രക്ഷിക്കും’ എന്ന് ഗോവിന്ദച്ചാമി

‘എന്റെ വക്കീല്‍ എന്നെ രക്ഷിക്കും’ എന്ന് ഗോവിന്ദച്ചാമി

ഡല്‍ഹി മാനഭംഗക്കേസിലെ പ്രതികള്‍ക്ക് ശിക്ഷവിധിച്ചിട്ട് ദിവസങ്ങള്‍ കഴിയുന്നു. ഇന്ത്യ മുഴുവന്‍ ആശ്വാസത്തിലാണ്. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുടെ ആത്മാവ് മാത്രം ഇന്നും തേങ്ങലടങ്ങാതെ.

സൗമ്യ, കൊച്ചിയിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ജോലികഴിഞ്ഞ് കല്യാണ നിശ്ചയത്തിനുള്ള ഒരുക്കത്തോടെ നാട്ടിലേക്ക് പുറപ്പെട്ട 23കാരി. എല്ലായ്‌പ്പോഴും ചെന്നവസാനിക്കുന്നതുപോലെ അന്നത്തെ അവളുടെ യാത്ര വീട്ടിലല്ല ആശുപത്രിയിലാണവസാനിച്ചത്.

ഏറണാകുളം ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ നിന്നും വെളിയിലേക്കെറിയപ്പെട്ട് ക്രൂരമായ പീഡനത്തിനിരയായ നിലയില്‍ വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനു സമീപത്ത് വച്ച് അവളെ കണ്ടുകിട്ടി. 2011 ഫെബ്രുവരി ഒന്നിന് ആണ് സംഭവം നടന്നത്. ആശുപത്രിയില്‍ എത്തിക്കപ്പെട്ടുവെങ്കിലും ഫെബ്രുവരി 6 വരെ ജീവനുവേണ്ടി പോരാടി ഒടുവില്‍ അവളും മരണത്തിന് കീഴടങ്ങുകയായിരുന്നു. കല്ല്യാണ പന്തല്‍ ഉയരേണ്ട വീട്ടില്‍ നിലവിളിയും തോരാകണ്ണീരും സമ്മാനിച്ച് അവള്‍ യാത്രയായി.

ഈ സംഭവം കേരളത്തിലും വലിയ ബഹളങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കുറ്റവാളിയായി പിടിക്കപ്പെട്ട വികലാംഗനായ ഗോവിന്ദച്ചാമി ശിക്ഷയുടെ പേരില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തിന്നും കുടിച്ചും കഴിഞ്ഞുവരുന്നു.

തൃശ്ശൂരിലെ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷയ്ക്ക് വിധിച്ചിട്ടും പിന്നീടിതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.

537527_477110892330229_1234402233_nസെപ്തംബര്‍ 13ന് ഡല്‍ഹി പ്രതികള്‍ക്ക് തൂക്കുകയര്‍ ശിക്ഷ വിധിച്ചപ്പോള്‍ ഗോവിന്ദച്ചാമി പ്രതികരിച്ചത് തന്നെ രക്ഷിക്കാന്‍ തന്റെ വക്കീലിനു സാധിക്കും എന്നായിരുന്നു. തൂക്കുകയര്‍ ശിക്ഷ വിധിച്ചിട്ടും ഇപ്പോഴും കൊലയാളിയെ തടവില്‍ പാര്‍പ്പിച്ച് അയാളുടെ ആരോഗ്യ സംരക്ഷണം നടത്തുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പു തന്നെയാണ്.

സൗമ്യയ്ക്കു കൂടി നീതി ലഭിക്കണമെന്ന ആവശ്യവുമായി ഇനിയും ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയാലേ സര്‍ക്കാര്‍ ഗോവിന്ദച്ചാമിക്കെതിരെ നടപടി എടുക്കുകയുള്ളോ എന്നൊരു സംശയം മാത്രം ബാക്കി.

Scroll To Top