Friday December 09, 2016
Latest Updates

എന്റെ മലയാളത്തിന്റെ പാട്ട് (വീഡിയോ )

എന്റെ മലയാളത്തിന്റെ പാട്ട് (വീഡിയോ )

ഇന്ന് ഫെബ്രവരി 21 ലോക മാതൃഭാഷാദിനം. ഭാഷയറിയാത്ത, നാം നമ്മെ അറിയാത്ത നിസ്സഹായമായ ഒരു നാളില്‍ നിന്നും ഇന്നിന്റെ വളര്‍ച്ചയിലേക്ക് നമ്മെ ഓരോരുത്തരേയും കരകയറ്റിയ മാതൃഭാഷയുടെ ദിനം!
ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കയറ്റി ലോകമെന്തെന്നു കാണിച്ചു തന്നു നമ്മുടെ ഭാഷയുടെ ദിനം…

മറ്റുള്ള ഭാഷകള്‍ കേവലം പോറ്റമ്മയായി മാത്രം കണ്ട് മര്‍ത്യസമൂഹം പെറ്റമ്മയ്ക്കുതുല്യം ആരാധിക്കുന്ന മാതൃഭാഷയുടെ സ്വന്തം ദിവസം
1999 നവംബര്‍ 17നാണ് യുനെസ്‌കോ ഫെബ്രുവരി 21നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്.
2000 ഫെബ്രുവരി 21 മുതല്‍ ആചരിച്ചു തുടങ്ങി.
2008നെ ലോക ഭാഷാവര്‍ഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി.
ബംഗ്ലാദേശില്‍ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം.
1952 ഫെബ്രുവരി 21ന് ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിക്ഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശില്‍ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.
ഭാഷ്യാ സാംസ്‌കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്‌കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വര്‍ഷംതോറും ആചരിക്കപ്പെടുന്നു.

എല്ലാ മാന്യ വായനക്കാര്‍ക്കും ലോക മാതൃഭാഷാ ദിനാശംസകള്‍ !

Scroll To Top