Sunday December 11, 2016
Latest Updates

എന്റെ ഞായറാഴ്ച്ച കറി (കൊച്ചു കഥ )

എന്റെ ഞായറാഴ്ച്ച കറി (കൊച്ചു കഥ )

ഞായറാഴ്ച കുര്‍ബാനയും കഴിഞ്ഞു പതിവുപോലെ അടുത്തുള്ള ഇറച്ചി കടയില്‍നിന്നും സ്ഥിരം വാങ്ങാറുള്ള ഒന്നരകിലോ പന്നി ഇറച്ചിയും വാങ്ങി വീട്ടിലേക്കുള്ള ഇടവഴിയിലുടെ പ്ലാസ്‌റിക് കിറ്റും അട്ടി, മൂളിപാട്ടും പാടി നടന്നു. പെട്ടെന്നാണ് ഇടിത്തീ പോലെ ആ വാര്‍ത്ത മനസിലുടെ മിന്നിമറഞ്ഞത് !!!! അടുത്ത ഞായറാഴ്ച്ച പള്ളിയില്‍ പോകുന്ന വഴിക്ക് എന്നെ തടഞ്ഞു നിര്‍ത്തി പന്നി ഇറച്ചി വഹിച്ച ഈ കൈയും പന്നി ഇറച്ചി തിന്ന ഈ നാവും ആരെങ്കിലും വെട്ടി അറുത്തു മാറ്റിയാലോ ? പ്ലസ്‌റ്ക് കിറ്റ് അടുത്ത പറമ്പിലേക്ക് വലിച്ചൊരേറു കൊടുത്തു !! ഹോ..ഇപ്പോഴാണ് ശ്വാസം നേരെ വീണത് !! 450 രൂപ പോയങ്ങില്‍ പോട്ടെ ,ജീവനല്ലേ വലുത് . ഒരു നെടുവീര്‍പ്പുമിട്ടു വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു 

‘ഞായറാഴ്ച പതിവുള്ള ഒന്നര കിലോ പന്നി ഇറച്ചി എവിടെ ‘? 

പോരുന്ന വഴിയില്‍ തൊടിയില്‍ നിന്ന് പറിച്ചെടുത്ത 4 കാന്താരി മുളകും, ഒരു കൊട്ട തേങ്ങയും അവള്‍ക്കു കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു

‘കാലം മാറിയത് നീ അറിഞ്ഞില്ലേ ,മേരിക്കുട്ടി ?’ 

മേരികുട്ടിക്ക് ഒന്നും മനസിലായില്ല .കാരണം ,അവള്‍ പത്രം വായിക്കാറില്ലായിരുന്നു. ഉച്ചയുണും കഴിഞ്ഞു പതിവുപോലെ ഉമ്മറത്തെ ചാരുകസേരയില്‍ ഉച്ചമയക്കത്തിനായി കിടന്നു.

സ്ഥിരം കഴിക്കാറുള്ള പന്നികറി ഇല്ലഞ്ഞിട്ടോ , അതോ കാന്താരി മുളക് ആമാശയത്തില്‍ കിടന്നു കത്തിയിട്ടോ, എന്താണെന്നറിയില്ല ഉറക്കം വന്നില്ല. അപ്പോള്‍ ചിന്തിച്ചു 

അടുത്ത ഞായറാഴ്ച മുതല്‍ ഒന്ന് മാറ്റി പിടിച്ചാലോ? ഒന്നരകിലോ ഗോമാംസത്തിലേക്ക് മാറിയേക്കാം
അയ്യോ വേണ്ട , എന്നിട്ട് വേണം വല്ലവനും വന്നു വല്ല വെണ്ടക്കകോലും അണ്ണാക്കിലേക്ക് കുത്തിതിരുകാന്‍!!!

അവസാനം ആ ചാരുകസേരയില്‍ കിടന്നു ഒരു ഉറച്ച തീരുമാനമെടുത്തു .

sibyഎന്തായാലും ഇറച്ചിയില്ലാതെ ഞായറാഴ്ച ഉച്ചക്ക് ഊണ് കഴിക്കുന്ന പ്രശ്‌നമില്ല . അതിനാല്‍ നാളെ തന്നെ പോയി കുറച്ചു കോഴികുഞ്ഞുങ്ങളെ വാങ്ങിവളര്‍ത്തണം . ഇനി അതിനെ കൊന്നു തിന്നരുതെന്നു പറയാന്‍ എന്നാണാവോ ഒരു പുതിയ മതം വരുന്നത് ?അങ്ങനെ വന്നാല്‍ ഇനി ഒരൊറ്റ വഴിയെ ഒള്ളു .

ഇങ്ങനെ മനുഷ്യനെ നശിപ്പിക്കാന്‍ വരുന്ന പുതിയ മതങ്ങളെ  വെട്ടി നുറുക്കി അങ്ങ് കഴിക്കുക, അല്ല പിന്നെ !! …

സെബി സെബാസ്റ്റ്യന്‍ സെല്‍ബ്രിഡ്ജ് 

Scroll To Top