Saturday December 10, 2016
Latest Updates

‘എന്നെ ജയിലില്‍ അടയ്ക്കു…’.ഭവന രഹിതന്റെ വിലാപം കോര്‍ക്ക് കോടതി അംഗീകരിച്ചു !

‘എന്നെ ജയിലില്‍ അടയ്ക്കു…’.ഭവന രഹിതന്റെ വിലാപം കോര്‍ക്ക് കോടതി അംഗീകരിച്ചു !

കോര്‍ക്ക്: വീടില്ലാതെ തെരുവില്‍ അലയുന്നയാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനായി മനപൂര്‍വം കുറ്റകൃത്യം ചെയ്തു. കോര്‍ക്ക് സ്വദേശിയായ ജാസാന്‍ ലാന്‍ഡി എന്നയാളാണ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ പോകുന്നതിനായി മനപൂര്‍വം കുറ്റകൃത്യം ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ജയിലില്‍ എങ്കിലും അന്തിയുറങ്ങാന്‍ കഴിയുമല്ലോ എന്നായിരുന്നത്രേ ജാസന്റെ ചിന്ത.. 

ഇതിനായി ലാന്‍ഡി ബ്ലാക്ക്‌റോക്ക് ഹാളിലെ ഒരു ഫാര്‍മസിയില്‍ നുഴഞ്ഞുകയറി പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് ഗാര്‍ഡ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെടാന്‍ വേണ്ടി താന്‍ എന്തെങ്കിലും ചെയ്യുമെന്ന് ഇയാള്‍ ഗാര്‍ഡ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഇയാള്‍ ജയിലില്‍ പോകുന്നതിന് വേണ്ടി വിചിത്രമായ പരിശ്രമം നടത്തിയത്. 

ഇയാളുടെ ആഗ്രഹം പോലെ തന്നെ കോടതി ലാന്‍ഡിയെ അഞ്ചു മാസം തടവിനു ശിക്ഷിച്ചു. അയര്‍ലണ്ടില്‍ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. വീടില്ലാതെ തെരുവില്‍ ഇറങ്ങേണ്ടിവന്നവര്‍ തങ്ങളെ ജയിലില്‍ എങ്കിലും അടയ്ക്കൂ എന്ന മനോഭാവത്തിലാണ് ജീവിക്കുന്നത്. 

Scroll To Top