Thursday December 08, 2016
Latest Updates

എന്നും എപ്പോഴും വിശേഷങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

എന്നും എപ്പോഴും വിശേഷങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍

മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രം ‘ എന്നും എപ്പോഴും’ സിനിമയുടെ വിശേഷങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയാണ് മഞ്ജുവാര്യര്‍. സിനിമയുടെ പേരായ എന്നും എപ്പോഴും എന്ന വാക്കുകളെ കുറിച്ചാണ് മഞ്ജു വാര്യര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വാചാലനാകുന്നത്.

‘സത്യനങ്കിള്‍ സിനിമയുടെ പേര് പറഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചത് ആ രണ്ടുവാക്കുകളെക്കുറിച്ചാണ്. ജീവിതത്തില്‍ നമ്മള്‍ എത്രയോ വട്ടം ഒറ്റയ്‌ക്കൊറ്റയ്ക്ക് ആ വാക്കുകള്‍ കേട്ടിരിക്കുന്നു. പക്ഷേ ‘എന്നും’ എന്ന വാക്കിനൊപ്പം ‘എപ്പോഴും’ എന്ന വാക്ക് ചേര്‍ന്ന് ഒറ്റവാക്കാകുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു. രണ്ടുവാക്കുകളും ‘അനശ്വരത’യെ സൂചിപ്പിക്കുന്നവയാണ്. അവസാനിക്കാത്ത എന്തോ ഒന്നിനെക്കുറിച്ചുള്ള ഓര്‍മ. ‘എന്നി’നൊപ്പം ‘എപ്പോഴും’ എന്നുകൂടി ചേര്‍ത്തുകൊണ്ട് ആ അനശ്വരതയെ ഇരട്ടിയാക്കാന്‍ സത്യനങ്കിളിനെപ്പോലൊരാള്‍ക്ക് മാത്രമേ കഴിയൂ. എന്നും എപ്പോഴും നിലനില്കുന്ന ചിലത് മാത്രമാണ് ഈ ഭൂമിയിലുള്ളത്. സ്‌നേഹം,നന്മ,ദയ തുടങ്ങി അപൂര്‍വം ചിലത് മാത്രം. മനുഷ്യവംശം ഇല്ലാതായാലും ബാക്കിയാകുന്നവയാണത്’ മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു

ആരാധകര്‍ കാത്തിരിക്കുന്ന്ര ഈ ചിത്രത്തിന്റെ പേരിട്ടത് സത്യന്‍ അന്തിക്കാട് ഷൂട്ടിംഗിന്റെ പകുതിയായപ്പോഴാണ്. മോഹന്‍ലാലാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ പിറക്കുന്നത്.

മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Scroll To Top