Sunday December 04, 2016
Latest Updates

എന്നിസ്സിലെയും ,കില്ലേര്‍ണിയിലേയും മലയാളികള്‍ക്കും അഭിമാനിക്കാം :നിങ്ങളുടെ സിറ്റികളും’ സൂപ്പര്‍ പട്ടികയില്‍

എന്നിസ്സിലെയും ,കില്ലേര്‍ണിയിലേയും മലയാളികള്‍ക്കും അഭിമാനിക്കാം :നിങ്ങളുടെ സിറ്റികളും’ സൂപ്പര്‍ പട്ടികയില്‍

ഡബ്ലിന്‍ :മൊയ്‌നാല്റ്റി എന്ന പട്ടണപ്രദേശത്ത് താമസിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്കിത് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ്. കാരണം നിങ്ങള്‍ താമസിക്കുന്നത് അയര്‍ലണ്ടിലെ തന്നെ ഏറ്റവും വൃത്തിയേറിയ സ്ഥലത്താണ്.

2013ലെ സൂപ്പര്‍ വാല്യു നാഷണല്‍ ടൈഡി ടൗണ്‍ അവാര്‍ഡിനര്‍ഹരായിരിക്കുന്നത് മൊയ്‌നാലിറ്റിയും ഡബ്ലിനിലെ ഹെലിക്‌സും ആണ്. മത്സരത്തില്‍ പങ്കെടുത്ത 832 ടൗണുകളെ പിന്തള്ളിയാണ് മൊയ്‌നാല്റ്റി വിജയിയായത്. 10,000 യൂറോയും ട്രോഫിയുമാണ് സമ്മാനം.

ഇവിടം വൃത്തിയായി സൂക്ഷിക്കുന്നതിന് ജനങ്ങളും മാനേജ്‌മെന്റും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. ജീവിതം ആസ്വദിക്കാന്‍ സാധിക്കുന്ന വളരെ നല്ല അന്തരീക്ഷമാണ് മൊയ്‌നാലിറ്റിയിലുള്ളതെന്നും വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

ഈ ടൗണിലേക്ക് ഒരു തവണ കൂടി കടന്നുചെല്ലുകയെന്നാല്‍ അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി മന്ത്രിയായ ഫില്‍ ഹോഗന്‍ സൂപ്പര്‍ വാല്യുവിന്റെ മാനേജിംഗ് ഡയറക്ടറും മത്സരത്തിന്റെ സ്‌പോണ്‍സറുമായ മാര്‍ട്ടിന്‍ കെല്ലിഹറും സാമ്മാനങ്ങള്‍ വിതരണം ചെയ്തു.
മൊയ്‌നാലിറ്റിയാണ് അയര്‍ലന്റിലെ ‘ടൈഡിയസ്റ്റ് വില്ലേജ്’. കൂടാതെ അയര്‍ലണ്ടിലെ ‘ടൈഡിയസ്റ്റ് സ്മാള്‍ ടൗണാ’യി കൗണ്ടി കെറിയിലുള്ള കെല്‍മെയര്‍ തിരഞ്ഞെടുക്കപ്പെട്ടു. ‘ടൈഡിയസ്റ്റ് ലാര്‍ജ് ടൗണാ’യി കെറിയിലെ തന്നെ കില്ലേര്‍നിയും ‘ടൈഡിയസ്റ്റ് ലാര്‍ജ് അര്‍ബന്‍ കേന്ദ്ര’മായി ക്ലെയറിലെ എന്നിസും തിരഞ്ഞെടുക്കപ്പെട്ടു. 5,000 യൂറോയും ട്രോഫിയുമാണ് ഇവര്‍ക്കുള്ള സമ്മാനം.

മറ്റു പല ടൗണുകളും പ്രവശ്യ റീജിയണല്‍ വിഭാഗത്തില്‍പ്പെട്ട അവാര്‍ഡുകള്‍ക്കും അര്‍ഹരായി.

ഡബ്ലിനിലെ സ്‌കെറി, മിഡ്വെസ്റ്റിലെ എന്നിസ്, ഈസ്റ്റ് മിഡ്‌ലാന്റിലെ മൊയ്‌നാല്റ്റി, നോര്‍ത്ത് വെസ്റ്റിലെ ലെറ്റര്‍കെനി, സൗത്ത് ഈസ്റ്റിലെ കില്‍കെനി, സൗത്ത്വെസ്റ്റിലെ കില്ലേര്‍നി വെസ്റ്റിലെ വെസ്റ്റ്‌പോര്‍ട്ട് തുടങ്ങിയവ പല റീജിയണല്‍ അവാര്‍ഡുകള്‍ക്കും അര്‍ഹമായി.

53 വര്‍ഷത്തെ മത്സരത്തിനിടയില്‍ മെയ്‌നാല്റ്റി നേടിയ ഉജ്ജ്വല വിജയമായി അവാര്‍ഡിനെ മന്ത്രി ഹോഗന്‍ വിശേഷിപ്പിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി 800ല്‍പ്പരം മത്സരാര്‍ത്ഥികളാണ് ഈ അവാര്‍ഡിന് പേര് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ അവാര്‍ഡിന്റെ ഭാഗമായി പരിസ്ഥിതി വകുപ്പിന്റെ നേതൃത്വത്തില്‍ പരിസര ശുചീകരണവുമായി ബന്ധപ്പെട്ട് ‘കമ്മ്യൂണിറ്റിയെ തിളങ്ങാന്‍ സഹായിക്കാം’ എന്ന കാംപെയിനും നടത്തിയിരുന്നു.സൂപ്പര്‍ വാല്യു തന്നെയാണ് ഇതിന്റെയും സംഘാടകരായി പ്രവര്‍ത്തിച്ചത്.

Scroll To Top