Tuesday December 06, 2016
Latest Updates

എന്നിസില്‍ ബ്ര.സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം വെള്ളിയാഴ്ച്ച മുതല്‍ ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

എന്നിസില്‍ ബ്ര.സാബു ആറുതൊട്ടി നയിക്കുന്ന ധ്യാനം വെള്ളിയാഴ്ച്ച മുതല്‍ ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

എന്നിസ്: കൗണ്ടി ക്ലയറിലെ എന്നിസിലെ സെന്റ് ഫ്‌ലാനന്‍സ് കോളേജില്‍ മെയ് 16,17,18 (വെള്ളി,ശനി,ഞായര്‍) തിയതികളില്‍ പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളത്തിലെ വചനപ്രഘോഷണ രംഗത്ത് ശ്രദ്ധേയനായ ബ്ര:സാബു ആറുതൊട്ടി, കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പാലാ രൂപതയിലെ കൊടുമ്പിടി താബോര്‍ റിട്രീറ്റ് സെന്ററിലും രണ്ടുമാസത്തില്‍ ഒരിക്കല്‍ ധ്യാനം നടത്തുന്നുണ്ട്.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ രക്ഷാകര്‍തൃത്വത്തില്‍, വൈദികരും, സന്യസ്തരും, അത്മായരും ഉള്‍പ്പെടുന്ന കിംഗ് ജീസസ് മിനിസ്ട്രിയുടെ ഡയറക്ടറും കൂടിയാണ് ബ്ര:സാബു.

ശാലോം ടി വി യില്‍ എല്ലാ ഞായറാഴ്ച്ചയും, ചൊവ്വാഴ്ചയും സംപ്രേക്ഷണം ചെയ്യുന്ന ‘യേശു ആരിലും വലിയവന്‍’ എന്ന സുവിശേഷ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ ഇദ്ദേഹത്തിന്റെ ‘കവിഞ്ഞൊഴുകുന്ന സ്‌നേഹം’ എന്ന പ്രോഗ്രാം അമേരിക്കയിലെ മരിയന്‍ ടി വി എല്ലാ ദിവസവും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

അയര്‍ലണ്ടിലെ സുവിശേഷ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ വോയിസ് ഓഫ് പീസ് മിനിസ്ട്രീയുടെ ആഭിമുഖ്യത്തിലാണ് സാബു ബ്രദറിന്റെ അയര്‍ലണ്ടിലെ ധ്യാനപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച്ച വൈകിട്ട് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച്ച വൈകിട്ട് 3.30 ന് സമാപിക്കും. ആദ്യ ദിവസമായ വെള്ളിയാഴ്ച കിലല്ലു രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് കിരേന്‍ ഓ റൈലി ധ്യാനത്തില്‍ പങ്കെടുത്ത് സന്ദേശം നല്‍കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൗണ്‍സിലിംഗിനായി പ്രത്യേകസൗകര്യം ഉണ്ടായിരിക്കും.

ഏതാനം പേര്‍ക്ക് കൂടി ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവുമെന്ന് വോയിസ് ഓഫ് പീസ് മിനിസ്ട്രി അറിയിച്ചു
താമസ സൗകര്യവും ,ഭക്ഷണവും അടക്കം മൂന്നു ദിവസത്തേയ്ക്ക് നൂറ് യൂറോയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 5 വയസു മുതല്‍ 15 വയസുവരെ പ്രായ പരിധിയില്‍ ഉള്ളവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം ധ്യാനത്തില്‍ പങ്കെടുക്കാന്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് 50 യൂറോ ഫീസ് മതിയാവും. 5 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രത്യേകം ഫീസ് ഇല്ല.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്.

For Regitsration & More Details,
Silju Mathew – 0863408825, Jomon Joseph – 0879191532, 0894461284. Monachan
Narakathara – 0894127328, Joseph Chacko – 0862111707

 

Route direction from Dublin

St.Flannans College, College view, Ennis, Co.Clare.
At Junction 3 continue forward onto Naas Road – N7
(signposted Limerick, The South)
At Junction 9 continue forward onto the M7 motorway
(signposted Limerick)
At Junction 18 continue forward onto the M7 toll motorway
(signposted Limerick)
Portlaoise Main Toll Plaza
At Junction 21 continue forward onto the M7 tollfree motorway
(signposted Limerick)
At Junction 30 (Rossbrien Interchange) continue forward onto the N18 Limerick South Ring Road
(signposted Shannon, Galway)
At Junction 2 continue forward onto the N18 – toll
(signposted Galway)
Limerick Tunnel
N18 Toll Plaza
Bunratty Castle (on right)
At Junction 9 (Shannon Airport) continue forward onto the M18 motorway
(signposted Galway)
Leave the M18 at junction 12,( This is the only exit that you have to take from the Motor way) then at Killow West roundabout take the 1st exit onto the N85
(signposted Ennis, Ennistimon)
At roundabout take the 2nd exit onto the N85
(signposted Ennis, Ennistimon)
At Clare abbey roundabout take the 3rd exit onto Town Cetnre – R458 ENNIS
(signposted Ennis)
Continue forward onto – R458
Entering Ennis
At roundabout take the 2nd exit onto Town Cetnre – R458
Then you can see a Topaz pterol station on your Right hand side, Then West Coutny Hotel inAd by Freeven proYour left side
At roundabout take the 1st exit & you can see the College,
Finish on College View (St.Flannans College).



Scroll To Top