Saturday December 03, 2016
Latest Updates

എന്ത് വില കൊടുത്തും ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുമെന്ന് കെഎം മാണി

എന്ത് വില കൊടുത്തും ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുമെന്ന് കെഎം മാണി

തിരുവനന്തപുരം: എന്ത് വില കൊടുത്തും ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെഎം മാണി. പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ വികസനമാണ് വേണ്ടതെന്നും മാണി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും കെഎം മാണി പറഞ്ഞു. കെജിഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആറന്മുളയില്‍ പണിയാനിരുന്ന വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി ഈയിടെ റദ്ദാക്കിയിരുന്നു.

നിയമം ലംഘിച്ചും വേണ്ട പഠനങ്ങള്‍ നടത്താതെയുമാണ് വിമാനത്താവള പദ്ധതിക്ക് അനുമതി തേടിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പാരിസ്ഥിതിക അനുമതി റദ്ദാക്കിയത്. വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്ന പദ്ധതിയാണ് കെഎം മാണി അനുകൂലിച്ച് രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.

ആറന്മുള വിമാനത്താവളത്തിന് അനുമതി നേടിയെടുക്കുന്നതില്‍ ഇടത് വലത് സര്‍ക്കാരുകള്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതായി കഴിഞ്ഞ ദിവസം സിഎജി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

Scroll To Top