Sunday December 04, 2016
Latest Updates

എത്തിഹാദ് എയര്‍വെയ്‌സിനെതിരെ പരാതി പ്രളയം,ഇന്ത്യാക്കാര്‍ക്കെതിരെ വിവേചനമെന്നും ആക്ഷേപം

എത്തിഹാദ് എയര്‍വെയ്‌സിനെതിരെ പരാതി പ്രളയം,ഇന്ത്യാക്കാര്‍ക്കെതിരെ വിവേചനമെന്നും ആക്ഷേപം

ഡബ്ലിന്‍ : എത്തിഹാദ് എയര്‍വെയ്‌സിനെതിരെ പരാതി പ്രളയം.മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരോട് ഏറ്റവും അധികം ടിക്കറ്റ് നിരക്ക് വാങ്ങിയിട്ടും മോശപ്പെട്ട സേവനം നല്‍കുന്നുവെന്നാണ് എത്തിഹാദിനെതിരെ യാത്രക്കാരുടെ പ്രധാന ആക്ഷേപം.

കഴിഞ്ഞയാഴ്ച്ച അയര്‍ലണ്ടിലെ പ്രവാസിയായ ഒരു ചെന്നൈ സ്വദേശിനിയുടെ അമ്മ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്കാണ് എത്തിഹാദ് എയര്‍വെയ്‌സ് ജീവനക്കാരുടെ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ചെന്നൈ സ്വദേശിനിയുടെ അമ്മ ചെന്നൈയില്‍ നിന്ന് ഡബ്ലിനിലേക്ക് പോകാനാണു എത്തിഹാദ് എയര്‍വയസില്‍ കയറിയത്. എത്തിഹാദ് എയര്‍വയസില്‍ അബുദാബിയില്‍ ഇറങ്ങിയ ശേഷം ഡബ്ലിനിലേക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റില്‍ യാത്ര തുടരാനായിരുന്നു ഉദ്ദേശം.എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള എത്തിഹാദ് എയര്‍വെയ്‌സ് അബുദാബിയില്‍ എത്താന്‍ ഒന്നര മണിക്കൂറിലധികം വൈകിയതോടെ ഇവര്‍ക്ക് ഡബ്ലിനിലെയ്ക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റ് ലഭിച്ചില്ല.

എന്നാല്‍ വിമാനം വൈകിയതോടെ യാത്ര മുടങ്ങിയവര്‍ക്ക് താമസ സൗകര്യം ഒരുക്കാനോ പകരം യാത്ര സൗകര്യം ഒരുക്കാനോ എത്തിഹാദ് എയര്‍വെയ്‌സ് അധികൃതര്‍ തയ്യാറായില്ല. ഇതോടെ ചെന്നൈ സ്വദേശിനിയുടെ അമ്മ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വിമാനത്താവളത്തിലെ ലോഞ്ചില്‍ കുടുങ്ങി. യാത്രക്കാര്‍ പകരം സംവിധാനം ആവശ്യപെട്ടെങ്കിലും നല്കാമെന്നു പറഞ്ഞതല്ലാതെ ഒരു സൌകര്യവും ലഭിച്ചിലെന്നു യാത്രക്കാര്‍ പറഞ്ഞു. ജൂണ്‍ 30 ന് എത്തിഹാദില്‍ യാത്ര ചെയ്തവര്‍ക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. ഗര്‍ഭിണിയായ യുവതിയും എയര്‍പോര്‍ട്ട് ലോഞ്ചില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടുന്നു.

നവജാത ശിശുവിന് പാല് നല്‍കുന്നതിനു ഫീഡിംഗ് റൂമില്‍ കയറിയ മറ്റൊരു യുവതിയോടും എത്തിഹാദ് ജീവനക്കാര്‍ മോശമായി പെരുമാറിയതായി ആരോപണമുണ്ട്. ഒടുവില്‍ ജൂലൈ 1 നാണ് മറ്റൊരു ഫ്‌ലൈറ്റില്‍ ഈ യാത്രക്കാര്‍ ഡബ്ലിനില്‍ എത്തിയത്.

ഡബ്ലിനില്‍ ഇവര്‍ എത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഗേജ് എത്തിയിട്ടില്ല. ലഗേജ് എത്രയും വേഗം ലഭിക്കുന്നതിനു എത്തിഹാദില്‍ പരാതി നല്കി കാത്തിരിക്കുകയാണ് യാത്രക്കാര്‍.ലഗേജ് നഷ്ട്ടപെടുന്നത് എത്തിഹാദില്‍ സ്ഥിരം സംഭവമാണെന്ന് യാത്രികര്‍ പറയുന്നു.പൂട്ടി സൂക്ഷിച്ചിരുന്ന ലഗേജുകള്‍ തുറന്ന അവസ്ഥയില്‍ ലഭിക്കുന്നതും സാധാരണ സംഭവമാണ്.

ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്തിഹാദിന്റെ സര്‍വീസ് ഗുണകരമല്ലെന്ന് പരാതിയുണ്ട്.ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സേവനമനുഷ്ട്ടിക്കുന്ന ഇത്തിഹാദ് സ്റ്റാഫ് ,ഇന്ത്യന്‍ വംശജരോട് മോശമായി പെരുമാറുന്നതായും യാത്രക്കാര്‍ പറയുന്നു.ഇന്ത്യക്കാരുടെ ലഗേജുകള്‍ നിശ്ചിത അളവുകളിലെ ഉള്ളുവെങ്കിലും നിസാര കാരണം പറഞ്ഞു തുറന്ന് പരിശോധിക്കാനും,സാധനങ്ങള്‍ കൊണ്ട് പോകുന്നത് തടയാനും ഇവര്‍ കാട്ടുന്ന ഉല്‍ത്സാഹം മറ്റു രാജ്യക്കാരോട് കാട്ടുന്നില്ലെന്നാണ് ആക്ഷേപം.

Scroll To Top